ദേശീയപാതയില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

Friday 23 March 2018 1:03 am IST


അമ്പലപ്പുഴ: ദേശീയപാതയില്‍ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്. കരൂര്‍ ഗവ. ന്യൂഎല്‍പി സ്‌കൂളിനു മുന്‍വശം ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ ആണ് അപകടമുണ്ടായത്.
 വടക്കുനിന്ന് തെക്കുഭാഗത്തേയ്ക്ക് അമിത വേഗതയില്‍ പോയ വാഗണര്‍ കാര്‍ നിയന്ത്രണംതെറ്റി എതിരെ വന്ന ഓട്ടോറിക്ഷയിലും, ഇതിനു പിന്നിലുണ്ടായിരുന്ന ബൈക്കിലും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോയിലും ഇടിക്കുകയായിരുന്നു.
 അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കഞ്ഞിപ്പാടം കൊച്ചു പാലത്തിട്ടയില്‍ രാമകൃഷ്ണ കുറുപ്പ്(48), യാത്രക്കാരി കരൂര്‍ പുതുവല്‍ സന്തോഷിന്റെ ഭാര്യ ഹരിത(22), ബൈക്ക് യാത്രക്കാരന്‍ ഫിലിപ്പ് ചെറിയാന്‍ കാര്‍ ഡ്രൈവര്‍ പുറക്കാട് പുതുവല്‍ നിഷാദ്, പെട്ടി ഓട്ടോഡ്രൈവര്‍ വണ്ടാനം വൃക്ഷ വിലാസം ഹനീഫ(35) എന്നിവരെ മെഡി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.