ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്; ജാഗ്രത പാലിക്കണം

Friday 23 March 2018 1:04 am IST


ആലപ്പുഴ: ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകളില്‍ ഇരയാകാതിരിക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാപോലീസ് അറിയിച്ചു.
1. എടിഎം കാര്‍ഡിന്റെ നമ്പര്‍, സിവിവി നമ്പര്‍, പാസ്സ്‌വേര്‍ഡ്, ഇതുമായി ബന്ധപ്പെടുത്തി മൊബൈല്‍ ഫോണിലേക്കു വരുന്ന ഒടിപി നമ്പര്‍ ഇവ ആര്‍ക്കും ഷെയര്‍ ചെയ്യരുത്.
2. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുവാനെന്ന പേരിലോ മറ്റോ വരുന്ന ഫോണ്‍ കോളുകളിലേക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കൈമാറരുത്.
3. എടിഎം കാര്‍ഡുകളൊ ക്രെഡിറ്റ് കാര്‍ഡുകളൊ പുതുക്കി നല്‍കുന്നതിനോ അല്ലെങ്കില്‍ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന സമയത്തോ വരുന്ന ഇത്തരത്തിലുള്ള ഫോണ്‍ കോളുകളിലേക്ക് വിവരങ്ങള്‍ കൈമാറരുത്.
4. ജോലി സംബന്ധമായ വിവരങ്ങള്‍ക്ക് വരുന്ന ഫോണ്‍ കോളുകളായാലും ഇലക്‌ട്രോണിക് വ്യാപാരവുമായി ബന്ധപ്പെട്ടായാലും സാമ്പത്തികമായ ഇടപാടുകള്‍ നടത്തുന്നനതിന് മുന്‍പ് നിര്‍ദ്ദിഷ്ട സ്ഥാപനത്തിനെ സംബന്ധിച്ച വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം.
5. സാമ്പത്തിക ഇടപാടുകള്‍,  ഓണ്‍ലൈന്‍ വഴി അഥവാ ഇ-മെയില്‍ വഴി പണം കൈമാറ്റം ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കഴിയുന്നതും അക്കൗണ്ട് ഹോള്‍ഡറിനെ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതിന് ശേഷമേ ആകാവൂ എന്ന് ബാങ്ക് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.
6. ഓണ്‍ലൈന്‍ പര്‍ച്ചൈസിലൂടെ സാധനങ്ങള്‍ ന്യായവിലയെക്കാള്‍ വിലകുറച്ച് വില്‍ക്കുന്ന ഓഫര്‍ മെസേജുകള്‍ക്ക് പ്രതികരിക്കാതിരിക്കുക.
7. ഓണ്‍ലൈന്‍ ലോട്ടറി സമ്മാനം ലഭിക്കുന്നതിനു വേണ്ടി ബാങ്ക് ഡീറ്റയില്‍സ്, എടിഎം കാര്‍ഡ് വിവരങ്ങളോ പണമോ നല്‍കാതിരിക്കുക.
8. ഒരു ബാങ്കും ജനങ്ങളോട് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു വിവരവും ഫോണില്‍ ആവശ്യപ്പെടുകയില്ല എന്ന കാര്യം ഓര്‍ക്കുക.
സൈബര്‍ സെല്‍ വാട്ട്‌സാപ്പ് നമ്പരുകള്‍ - 9497976000, 9497981288

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.