ചെങ്ങന്നൂരില്‍ മാണിയെ സഹകരിപ്പിക്കാന്‍ സിപിഎം-സിപിഐ ധാരണ

Thursday 22 March 2018 8:07 pm IST
മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എകെജി ഭവനിലാണ് സിപിഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് യോഗത്തില്‍ ധാരണയായി.
"undefined"

ന്യൂദല്‍ഹി: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുവാന്‍ സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സംസ്ഥാന നേതാക്കളായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എകെജി ഭവനിലാണ് സിപിഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് യോഗത്തില്‍ ധാരണയായി.

നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയമാണ് പ്രധാനം. കെ.എം.മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കില്‍ അത് ചെയ്യണമെന്നാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനം.

അതേ സമയം ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ.എം.മാണിയെ സഹകരിപ്പിക്കുന്നതിനോട് കേരളത്തിലെ സിപിഐ നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.