കിലുകിലുപ്പ

Friday 23 March 2018 2:09 am IST
"undefined"

ശാസ്ത്രീയ നാമം : Crotalaria varicosa

സംസ്‌കൃതം :മാതൃഘാതി,ശനപുഷ്പി, ഗന്ധര്‍വ്വ

തമിഴ്: വട്ടകിലുകിലുപ്പൈ

എവിടെകാണാം : വഴിയോരങ്ങളിലും അരുവികളുടെ അരികിലും. തകര കുടുംബത്തില്‍പ്പെട്ട ചെടി. മണവും ഏകദേശ രൂപവും തകരയുടേത് തന്നെ. വിത്ത് പയറുപോലെ. ഉണങ്ങിക്കഴിഞ്ഞാല്‍ കിലുകിലു ശബ്ദം കേള്‍ക്കും. ഇപ്പോള്‍ പൂക്കുന്ന സമയമാണ്. പൂവിന് മഞ്ഞനിറമാണ്. 

പുനരുത്പാദനം : വിത്തില്‍ നിന്ന്.

ഔഷധപ്രയോഗങ്ങള്‍:  ചര്‍മ്മരോഗങ്ങള്‍, അലര്‍ജി എന്നിവയ്ക്ക് ഉത്തമം. ഇല മോരില്‍ അരച്ച് ദേഹത്ത് തേച്ചാല്‍ ചൊറിച്ചില്‍, ശരീരം മുഴുവന്‍ പെട്ടന്ന് ചൊറിഞ്ഞ് തടിക്കുക എന്നീ രോഗങ്ങള്‍ ശമിക്കും. 

ഇല ഇടിച്ചുപിഴിഞ്ഞ നീര് വായില്‍ കൊണ്ടാല്‍ വായ് പുണ്ണ് ശമിക്കും. ഇല ഇടിച്ചുപിഴിഞ്ഞ നീരുകൊണ്ട് നസ്യം ചെയ്താല്‍ മൂക്കിലെ വൃണങ്ങളും പീനസവും ശമിക്കും. 

മൂര്‍ഖന്റെ വിഷം ശമിക്കുന്നതിന് വേര് പച്ചപ്പാലില്‍ അരച്ച് മൂന്ന് മണിക്കൂര്‍ ഇടവിട്ട് സേവിക്കുകയും ശരീരമാസകലം തേയ്ക്കുകയും ചെയ്താല്‍ മൂര്‍ഖന്റെ വിഷം പൂര്‍ണ്ണമായും ശമിക്കും. (സുകുമാരന്‍ എന്ന പുരാതന ആചാര്യനാല്‍ എഴുതപ്പെട്ട വിഷനാരായണീയം എന്ന താളിയോല ഗ്രന്ഥത്തില്‍ നിന്നാണ് ഈ യോഗം കണ്ടെടുത്തത്. ലേഖകന്റെ പിതാവ് ഈ മരുന്ന് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.) 

കിലുകിലുപ്പ വേര് 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഉപ്പ് നീര് മേമ്പൊടി ചേര്‍ത്ത് രണ്ടുനേരം സേവിച്ചാല്‍ തൊണ്ട നൊമ്പരം, ഒച്ചയടപ്പ് എന്നിവ ശമിക്കും. 

വൃഷ്ണവീക്കം(മണിവീക്കം) മാറുന്നതിന് കിലുകിലുപ്പ ഇലയും പച്ചമഞ്ഞളും അരച്ച് വൃഷ്ണത്തില്‍ ലേപനം ചെയ്താല്‍ 15 ദിവസം കൊണ്ട് മണിവീക്കം പൂര്‍ണ്ണമായും ഭേദമാകും. 

ഈ ചെടി സമൂലം വെട്ടിഅരിഞ്ഞ് ഉപ്പിട്ട് തിളപ്പിച്ച് ചെറുചൂടോടെ കുളിച്ചാല്‍(ധാരകോരിയാല്‍) തേനീച്ച, കടന്നല്‍ ഇവ കുത്തിയതുമൂലമുള്ള നീരും വേദനയും വേഗം ശമിക്കും. 

9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.