വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 8,314 പേര്‍

Friday 23 March 2018 2:00 am IST

 

ഉപതെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞടുപ്പിന് ജില്ല ഭരണകൂടം ഒരുക്കം തുടങ്ങി. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തില്‍ കുറ്റമറ്റ തിരഞ്ഞെടുപ്പാണ് ജില്ല ഭരണകൂടത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. മുരളീധരന്‍പിള്ളയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

 വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്. പുതുതായി പേരു ചേര്‍ക്കല്‍, സ്ഥലം മാറ്റല്‍, പേരു വെട്ടല്‍, തിരുത്തല്‍ എന്നിവയ്ക്കായി ഇന്നലെ വരെ 8314 അപേക്ഷകയാണ് ലഭിച്ചത്. ഇതില്‍ 6120 അപേക്ഷ പേരു ചേര്‍ക്കുന്നതിനാണ്. കഴിഞ്ഞ ജനുവരി 14ന് പുറത്തിറക്കിയ വോട്ടര്‍ പട്ടിക പ്രകാരം 188702 സമ്മതിദായകരാണ് മണ്ഡലത്തിലുള്ളത്. നാമനിര്‍ദ്ദേശപത്രിക സമര്‍പണത്തിനു 10 ദിവസം മുമ്പു വരെ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നാണ് വ്യവസ്ഥ. അന്തിമപട്ടികയാകുമ്പോള്‍ ജനുവരി 14ലെ കണക്കില്‍ വ്യത്യാസമുണ്ടാകും.

 2016ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സമ്മതിദായകര്‍ 90372 പുരുഷന്മാരും 105121 വനിതകളും ഉള്‍പ്പെടെ 195493 ആയിരുന്നു. ഇതില്‍ 65557 പുരുഷന്മാരും 79806 വനിതകളും ഉള്‍പ്പെടെ 145363 പേരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്. ആകെ വോട്ടര്‍മാരില്‍ 74.36 ശതമാനം വരുമിത്. അക്കൊല്ലം ജില്ലയിലെ ശരാശി വോട്ടിങ് 79.88 ശതമാനമായിരുന്നു.

 2011ല്‍ മണ്ഡലത്തില്‍ ആകെ ഉണ്ടായിരുന്നത് 175610 വോട്ടര്‍മാരാണ്. ഇതില്‍ 125002 പേര്‍ (71.18 ശതമാനം) വോട്ടു രേഖപ്പെടുത്തി. 2014  ലോകസഭ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 182784 സമ്മതിദായകരില്‍ 123794 (67.73 ശതമാനം) പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 2009ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാര്‍ 163608 ആയിരുന്നു. ഇതില്‍ 110710 (67.67%) പേര്‍  വോട്ടു രേഖപ്പെടുത്തി. അക്കൊല്ലം ജില്ലയിലെ പോളിങ് ശതമാനം 77.17 ആയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.