ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ പരമ്പരാഗത വ്യവസായമായ കള്ളുചെത്ത് വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മദ്യവ്യവസായ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പി.എസ്. ശശി കുറ്റപ്പെടുത്തി. മദ്യവ്യവസായ മസ്ദൂര്‍ സംഘ് ജില്ലാ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിനീഷ് ബോയ് മുഖ്യപ്രഭാഷണം നടത്തി. സി. ഗോപകുമാര്‍ ആശംസയര്‍പ്പിച്ചു.
ഭാരവാഹികളായി കെ. കൃഷ്ണന്‍കുട്ടി (പ്രസിഡന്റ്), എന്‍. വേണുഗോപാല്‍, എന്‍.കെ. അശോകന് (വൈസ് പ്രസിഡന്റുമാര്‍), സി. ഗോപകുമാര്‍ (ജന. സെക്രട്ടറി), എം. വിജയന്, കെ.ജി. ഷാജി, പി.ഡി. സജി (സെക്രട്ടറിമാര്‍), എം.കെ. സിനുരാജ് (ഖജാന്‍ജി) എന്നിവരെയം അഞ്ചംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബി. രാജശേഖരന് സമാപന പ്രസംഗം നടത്തി. കെ.ജി. ഷാജി സ്വാഗതവും എം.കെ. സിന്ദുരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: