അമ്പലപ്പുഴ: മാരിയപ്പന് യാത്രയായി, ഇനി തിലകയും മക്കളും അനാഥര്‍. 18 വര്‍ഷമായി തെരുവിലലഞ്ഞ മാരിയപ്പനാണ് കുടുംബത്തെ അനാഥമാക്കി ഇന്നലെ മരിച്ചത്. ഭാര്യ തിലക, മക്കളായ മസാനിയ, അനു, അനിത, മാധവന് എന്നിവര്‍ക്കൊപ്പം ആക്രി പെറുക്കി റോഡരികില്‍ അലഞ്ഞ ഈ കുടുംബത്തെ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് വാടക വീട്ടിലേക്ക് മാറ്റുകയായിരുന്നു. മക്കള്‍ ജനസേവാ ശിശുഭവനിലാണ് താമസിച്ചു പഠിക്കുന്നത്. പ്രമേഹം കൂടിയതോടെ കാലുമുറിക്കപ്പെട്ട മാരിയപ്പന് വൃക്കരോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: