ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് മര്‍ദ്ദനമേറ്റു

Friday 23 March 2018 2:00 am IST

 

അരൂര്‍: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഗൗരീശനെ മര്‍ദ്ദനമേറ്റു. പട്ടികജാതി വിഭാഗത്തിന്റെ സ്ഥലം കൈയേറി റോഡ് നിര്‍മ്മിക്കുന്നതിനായി കല്ല് കെട്ടുന്നതിനെ ചോദ്യം ചെയ്തതിനാണ് ഗൗരീശനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ചന്തിരൂര്‍ വെളുത്തുള്ളി വേലപരവാ കോളനിയിലൂടെ കടന്നു പോകുന്ന റോഡുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൈയാം കളിയില്‍ അവസാനിച്ചത്. മാസങ്ങള്‍ മുന്‍പ് തര്‍ക്കം തുടങ്ങിയിരുന്നു. തര്‍ക്കം ഉണ്ടായ തുടക്കത്തത്തില്‍ തന്നേ സ്ഥലം അളന്ന് തട്ടപ്പെടുത്തിയശേഷം മാത്രം കല്ല് കെട്ട് നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പരിക്കേറ്റ ഗൗരീശനെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് ഇടതുസ്ഥാനാര്‍ത്ഥിയായി വിജയിച്ച ജെഎസ്എസിലെ വി.കെ.ഗൗരീശന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.