ശ്യാംപ്രസാദ് വധം എന്‍ഐഎ അന്വേഷിക്കാന്‍ ആവശ്യപ്പെടും: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

Thursday 22 March 2018 9:35 pm IST

 

കണ്ണവം: ശ്യംപ്രസാദ് വധം എന്‍ഐഎ അന്വേഷിക്കാന്‍ പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുമെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. ശ്യാമപ്രസാദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം ആസൂത്രിത കൊലപാതകങ്ങള്‍ ഇല്ലാതാകാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും ശ്യാമ പ്രസാദ് വധക്കേസിലെ എന്‍ഐഎ അന്വേഷണം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു. കണ്ണൂര്‍ കണ്ണവത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ ശ്യാമപ്രസാദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്യാമപ്രസാദ് വധത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും ആരോപണമുണ്ടെന്നും വീട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് അനുകൂല നിലപാടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടക്കുന്ന ജാഗ്രത ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയപ്പോഴാണ് അദ്ദേഹം ശ്യാമപ്രസാദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.