ഭാരതത്തില്‍ ജിഹാദികളും മാര്‍ക്‌സിസ്റ്റ് ഭീകരാവാദികളും ഒറ്റക്കെട്ട്: കെ.പി.രാധാകൃഷ്ണന്‍

Thursday 22 March 2018 9:37 pm IST

 

കണ്ണൂര്‍: ഭാവാത്മകമായി ലോകത്ത് ജിഹാദികളും മാര്‍ക്‌സിസ്റ്റ് ഭീകരവാദികളും തമ്മില്‍ പ്രത്യക്ഷമായ യോജിച്ച് പ്രവര്‍ത്തിക്കേണ്ട മേഖലകളില്ലെങ്കിലും ഭാരതത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍. ഇരുവര്‍ക്കും ആധിപത്യമുറപ്പിക്കാന്‍ സാധിച്ച സ്ഥലങ്ങളില്‍ പരസ്പരം നശിപ്പിക്കാനാണ് ശ്രമിച്ചത്. റഷ്യയില്‍ മാര്‍ക്‌സിസ്റ്റ് ഭരണം വന്നതിന് ശേഷം പള്ളികള്‍ തകര്‍ക്കുകയോ സ്‌കൂളുകളും വ്യവസായശാലകളുമാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ ഇപ്പോള്‍ ചൈനയിലും ഇതുതന്നെയാണ് നടക്കുന്നത്. ഇവിടങ്ങളിലൊക്കെ മാര്‍ക്‌സിസ്റ്റുകളും ഇസ്ലാമും എതിര്‍ ചേരികളിലാണ്. ഇസ്ലാമിക സ്വാധീനമുള്ള രാജ്യങ്ങളില്‍ നമുക്ക് മാര്‍ക്‌സിസ്റ്റുകളെയും കാണാന്‍ സാധിക്കില്ല. ഇറാഖിലും ഇറാനിലും മാര്‍ക്‌സിസ്റ്റുകളെ പൂര്‍ണ്ണമായും നശിപ്പിച്ചു. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി ഭാരതത്തില്‍ ജിഹാദികളും മാര്‍ക്‌സിസ്റ്റുകളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. 

മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളില്‍ 48 പേര്‍ മാര്‍ക്‌സിസ്റ്റ് ബന്ധമുള്ളവരായിരുന്നു. കാശ്മീരില്‍ ഇന്ത്യന്‍ സൈനികരോടേറ്റുമുട്ടി മരണപ്പെട്ട ഫയാസ്, ഫായിസ്, മുഹമ്മദ് യാസിന്‍ എന്നിവര്‍ മാര്‍ക്‌സിസ്റ്റ് കുടുംബത്തില്‍പ്പെട്ടവരായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എപ്പോഴും ഇസ്ലാമിക തീവ്രവാദ സംഘടനകളുമായിട്ട് മാത്രമാണ് ബന്ധം നിലനിര്‍ത്തിയത്. ഐയുഎംഎല്ലുമായി സജീവമായി ബന്ധം നിലനിര്‍ത്തിയ സിപിഎം പിന്നീട് സുലൈമാന്‍ സേട്ടിന്റെ കൂടെ കൂടി. പിന്നീട് അബ്ദുള്‍ നാസര്‍ മദനി ഉദയം ചെയ്തപ്പോള്‍ സിപിഎം കൂട്ട് കെട്ട് മദനിയുമായിട്ടായി. 

ജമാഅത്തെ ഇസ്ലാമിയുടെ നയം ജനങ്ങള്‍ പൂര്‍ണ്ണമായും ഇസ്ലാമിന് കീഴടങ്ങി ജീവിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. മറ്റ് മതങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വര സമൂഹത്തെ ജമാഅത്തെ ഇസ്ലാമിക ഒരിക്കലും അംഗീകരിക്കുന്നില്ല. ഇവര്‍ ഇന്ത്യയിലെ ജനാധിപത്യത്തെ അംഗീകരിക്കുകയോ ഭരണഘടനയെ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല. ജനാധിപത്യം അനിസ്ലാമികമാണെന്ന് പറഞ്ഞ ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുകയും സിപിഎം അവരുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്തു. സിപിഎം ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധം നിലനിര്‍ത്തുന്നത് അവരുടെ വോട്ട് ബേങ്ക് ലക്ഷ്യം വെച്ച് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.