മാര്‍ക്‌സിസം മനസ്സില്‍ പകയും വിദ്വേഷവും അടിച്ചേല്‍പ്പിക്കുന്നു: ജെ.നന്ദകുമാര്‍

Thursday 22 March 2018 9:37 pm IST

 

കണ്ണൂര്‍: മാര്‍ക്‌സിസം എന്നത് വലിയ നുണയാണെന്നും ചെറുപ്രായത്തില്‍ തന്നെ വ്യക്തികളുടെ മനസ്സില്‍ പകയും നുണയും അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രജ്ഞാവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പറഞ്ഞു. നിറം പിടിപ്പിച്ച വലിയൊരു നുണയാണ് മാര്‍ക്‌സിസം. എന്നാല്‍ ലോകം മുഴുവന്‍ പുറംതള്ളിയിട്ടും ആ കാട്ടാളത്തെ ചിലര്‍ മാത്രം ചേര്‍ത്ത് പിടിക്കുകയാണ്. മാര്‍ക്‌സിസം മനുഷ്യത്വമില്ലാത്തതും ജനാധിപത്യവിരുദ്ധവുമാണ്. ഈയൊരു പ്രാകൃതമായ ആശയത്തെ ഇനിയും വെച്ച് പൊറുപ്പിക്കണമോ എന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചുവപ്പന്‍-ജിഹാദി ഭീകരരുടെ ഉള്ളില്‍ ഒന്ന് തന്നെയാണ്. ഏത് വിധത്തിലും എതിരാളികളെ ഉന്‍മൂലനം ചെയ്യുകയെന്നതാണ് അവരുടെ ലക്ഷ്യം. 

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ തന്നെ ജിഹാദികളുമായി അവര്‍ക്ക് ബന്ധമുണ്ട്. എം.എന്‍.റോയ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് തന്നെ മുജാഹിദ്ധീനുകളെ കൂട്ട് പിടിച്ചാണ്. ഈ ബന്ധം അവര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണെന്ന് മാത്രം. ഇത്തരം ബന്ധത്തില്‍ നിന്ന് ഇവര്‍ പിനമാറുമെന്ന കരുതേണ്ടതില്ല. പ്രത്യേകിച്ച് കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍. ഭാരതത്തെ പൂര്‍ണ്ണമായി വിഭജിക്കാന്‍ ജനസംഖ്യാ വിസ്‌ഫോടനം നടത്താനാണ് ജിഹാദികള്‍ നീക്കം നടത്തുന്നത്. 

ഈ സാഹചര്യത്തിലാണ് യാതൊരു മാനദണ്ഡവുമില്ലാതെ മാര്‍ക്‌സിസ്റ്റുകാര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്. മദനിയെ സിംഹാസന തുല്ല്യമായ കസേരയൊരുക്കി സ്വീകരിച്ചവരാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍. ആരുമായും കൂട്ടുകൂടുമെന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുകാര്‍ സ്വീകരിക്കുന്നത്. 

മാര്‍ക്‌സിസ്റ്റ് ജിഹാദി ഭീകരതയ്‌ക്കെതിരെ വ്യാപകമായ ആശയപ്രചാരണമാണ് വേണ്ടത്. രാജ്യസുരക്ഷയെത്തന്നെ ബധിക്കുന്ന ഇത്തരം അവിശുദ്ധ കൂട്ടുകെട്ട് സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരണം. ജനങ്ങള്‍ മാറ്റത്തിന് തയ്യാറാണ്. അവരുടെ ഇടയിലേക്ക് നാം ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കമമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.