കോട്ടയം: അരവിന്ദ് ശങ്കര്‍ നിരന്തരം സന്ദേശയാത്രയിലാണ്. അത് ജീവന്റെ നിലനില്പിനും പരമപ്രധാനമായ ജലത്തിന്റെ ദുരുപയോഗം തടയാനുള്ള സന്ദേശമാണ്. മേമ്പടിയ്ക്കായി മാജിക് ഷോയും.
ഇന്നലെ ലോകജലദിനത്തില്‍ കോട്ടയം കളക്ട്രേറ്റ് പരിസരത്താണ് അരവിന്ദ് ശങ്കര്‍ എത്തിയത്. ജലത്തിന്റെ ആവശ്യകതയും അത് ദുരുപയോഗം ചെയ്താലുള്ള ഭവിഷ്യത്തും ജനങ്ങളിലെത്തിക്കുകയാണ് ഇദ്ദേഹം. എല്ലാവര്ക്കും സ്വന്തം വീട്ടില്‍ നിന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കുവാനും നല്കുന്നു. കല്ലറ സ്വദേശിയായ അരവിന്ദ്ശങ്കര് മഴക്കുഴിയുടെ ആവശ്യകതയും മഴവെള്ള സംഭരണികള്‍ നിര്മ്മിക്കേണ്ടതെങ്ങനെയെന്നും വിശദീകരിക്കുന്നു. നദികളും തോടുകളും കുളങ്ങളും നീര്‍ച്ചാലുകളും മലിനമാക്കാതെ സംരക്ഷിക്കേണ്ട തിന്റെ പ്രാധാന്യവും വിവരിക്കുന്നുണ്ട്യ
ജലം ഭൂമിയുടെ വരദാനമാണ്. അത് ഒരു തുള്ളിപോലും പാഴാക്കരുത്. അല്ലെങ്കില്‍ വരും തലമുറയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന സന്ദേശമാണ് ഈ യാത്രയിലുടെ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. കളരിപ്പയറ്റ്, തായ്കൊണ്ട പരിശീലകന്‍കൂടിയാണ് അരവിന്ദ്ശങ്കര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: