സുനാമി പുനരധിവാസ പദ്ധതി: 14 വീടുകളുടെ താക്കോല്‍ദാനം നാളെ

Thursday 22 March 2018 9:38 pm IST

 

കണ്ണൂര്‍: സുനാമി പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. തലശ്ശേരി തിരുവങ്ങാടും മാടായി പുതിയങ്ങാടിയിലും നിര്‍മിച്ച ഏഴ് വീതം വീടുകളുടെ താക്കോല്‍ദാനമാണ് നടക്കുക. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  

കൈരളി വിഷുഫെയര്‍ തുടങ്ങി

കണ്ണൂര്‍: കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ശാഖയായ കൈരളിയുടെ വിഷു ഫെയര്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു. മേയര്‍ ഇ.പി.ലത ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, കൗണ്‍സിലര്‍മാരായ അഡ്വ. ലിഷ ദീപക്, ഇ.ബീന, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.സുനില്‍കുമാര്‍, ഡയറക്ടര്‍ എന്‍.കെ.മനോജ്, മാനേജര്‍ വി.ടി.ബീന, അസി. ഡയറക്ടര്‍ രൂപ്ചന്ദ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ വിവിധ മേഖലകളില്‍ നിര്‍മിക്കുന്ന ഈട്ടി, തേക്ക് എന്നിവയിലുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍, കോട്ടണ്‍ ബെഡ്ഷീറ്റ്, സോഫബാക്ക്, മധുര ഹാന്റ്‌ലൂം സാരികള്‍, ബംഗാള്‍ കോട്ടണ്‍ സാരികള്‍, ലോഹനിര്‍മിത ശില്‍പ്പങ്ങള്‍ എന്നിവ ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് ശേഖരിച്ചാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്. ഏപ്രില്‍ 14 വരെ മേള ഉണ്ടായിരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.