ഇടത് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം: പി.സി.തോമസ്

Friday 23 March 2018 2:00 am IST
ഇടത് സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്നുവരുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കോട്ടയം: ഇടത് സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്നുവരുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു. 

കൊലപാതകങ്ങള്‍ ആസുത്രണം ചെയ്ത് നടപ്പാക്കുന്നത് സിപിഎമ്മിന്റെ ഉന്നത നേതാക്കളാണ്. ആദിവാസികളുടെ ഫണ്ട് തട്ടിയെടുത്ത് അവരെ പട്ടിണിയിലാക്കി തല്ലിക്കൊല്ലുന്നതിന് ഭരണകൂടം കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ എം.എസ്. കരുണാകരന്‍, ടി.എന്‍.ഹരികുമാര്‍, ജില്ലാ സെക്രട്ടറിമാരായ സി.എന്‍.സുഭാഷ്, എം.വി.ഉണ്ണികൃഷ്ണന്‍, കെ.പി.ഭുവനേശ്, റീബാവര്‍ക്കി, യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഖില്‍ രവീന്ദ്രന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രണരാജ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗ്രേസമ്മമാത്യു, ചന്ദ്രശേഖരന്‍ മാമലശ്ശേരി, ജോബ് കുര്യാക്കോസ്, ജയിംസ് കുന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ നടക്കുന്ന സമാപന സമ്മേളനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്യും. 

ചങ്ങനാശ്ശേരി: ഇടതുദുര്‍ഭരണത്തിനെതിരെ നടത്തുന്ന എന്‍ഡിഎയുടെ സമരങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ രാപ്പകല്‍ സമരം തുടങ്ങി.  നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അയൂബ് മേലേടെത്ത് ഉദ്ഘാടനം ചെയ്തു. 

എന്‍ഡിഎ നിയോജക മണ്ഡലം ചെയര്‍മാന്‍ എം.എസ്. വിശ്വനാഥന്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരി, സംസ്ഥാന നേതാക്കളായ പി.കെ.ബാലകൃഷ്ണകുറുപ്പ്, എന്‍.പി. കൃഷ്ണകുമാര്‍, കെ.ജി.രാജ്‌മോഹന്‍, പി.പി.ധീരസിംഹന്‍, ബിജിമണ്ഡപം, ജോയിച്ചന്‍പീലിനിക്കല്‍, അച്ചന്‍കുഞ്ഞ്‌തെക്കേക്കര, എ. മനോജ്, ബി.ആര്‍. മഞ്ജീഷ്, പ്രസന്നകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.