എയ്‌റോബിക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല മാലിന്യ സംസ്‌കരണം പരാജയം

Friday 23 March 2018 2:00 am IST
നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പദ്ധതി പരാജയമെന്ന് ആക്ഷേപം.പെരുന്ന ബസ് സ്റ്റാന്‍ഡ്, വണ്ടിപ്പേട്ട, പച്ചക്കറിച്ചന്ത, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ജൈവമാലിന്യ സംസ്‌ക്കരണത്തിനായി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ട് മൂന്ന് വര്‍ഷമായി.

 

ചങ്ങനാശ്ശേരി: നഗരസഭയുടെ മാലിന്യ സംസ്‌ക്കരണ പദ്ധതി പരാജയമെന്ന് ആക്ഷേപം.പെരുന്ന ബസ് സ്റ്റാന്‍ഡ്, വണ്ടിപ്പേട്ട, പച്ചക്കറിച്ചന്ത, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ജൈവമാലിന്യ സംസ്‌ക്കരണത്തിനായി ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ട് മൂന്ന് വര്‍ഷമായി.നിലവില്‍ ഇവിടങ്ങളില്‍ മാലിന്യ സംസ്‌ക്കരണം ശരിയായ രീതിയില്‍ നടക്കുന്നില്ല.ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള യൂണിറ്റ് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. തുംകൂര്‍മൂഴി മോഡല്‍ ജൈവമാലിന്യ സംസ്‌ക്കരണ പദ്ധതിയില്‍ ഉണങ്ങിയ കരിയിലയും ജൈവമാലിന്യവും അടുക്കുകളായിട്ട് അതിനു മുകളില്‍ ഇനാക്കുലം എന്ന ലായനി തളിച്ചാണ് ബ്ലോക്കുകള്‍ തയ്യാറാക്കുന്നത്. മൂന്നു മാസം കൊണ്ട്  ബാക്ടീരിയയുടെ പ്രവര്‍ത്തനം നടന്ന് ജൈവവളമായി മാറും. മറ്റ് ദുര്‍ഗന്ധങ്ങള്‍ ഒന്നും ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.

        പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിദേശ മലയാളി സംഘടനയുടെ സഹായത്തോട് തുടങ്ങിയ 10 യൂണിറ്റുകളുണ്ട്.ആലപ്പുഴ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പദ്ധതി വിജയകരമായി. വികേന്ദ്രീകൃതമായതും  മലിനീകരണ പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ ഈ പദ്ധതി ചങ്ങനാശേരിയില്‍ മാത്രം പ്രവര്‍ത്തനം മുടങ്ങിയ നിലയിലാണ്. പരിശീലനം ലഭിച്ച തൊഴിലാളികള്‍ നഗരസഭയിലുള്ളപ്പോഴാണ് പദ്ധതി പരാജയമായി മാറിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.