തിരുവനന്തപുരം: സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്കോച്ച് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചു. ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ വച്ച് നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐഎഎസ് അവാര്‍ഡ് ഏറ്റുവാങ്ങി.
ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ പദ്ധതി എന്ന നിലയിലാണ് കേരളത്തിലെ ഹൃദ്യം പദ്ധതിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ആദ്യ പത്ത് സ്ഥാനക്കാരെ തെരഞ്ഞെടുത്ത ശേഷം ഓസ്കാര്‍ മാതൃകയില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമതെത്തിയത്. ഹൃദ്യം പദ്ധതിയ്ക്ക് ദേശീയ തലത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ എക്സ്പ്രസ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് നേരത്തെ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: