കോഴി വില 53 രൂപയില്‍

Friday 23 March 2018 2:06 am IST

മറയൂര്‍: ജിഎസ്ടി വന്നതിന് ശേഷവും 120 രൂപയ്ക്ക് വരെ മുകളിലെത്തിയ ഇറച്ചിക്കോഴി വില താഴുന്നു. ഒരു മാസത്തോളമായി 75-80 രൂപയായിരുന്നു ശരാശരി വില. നിലവില്‍ ഒരു കിലോ ഇറച്ചി 53 മുതല്‍ 58 രൂപവരെ വിലയ്ക്കാണ് വില്‍ക്കുന്നത്.

ഒരു കിലോ ഇറച്ചിക്കോഴി ഉത്പാദിപ്പിക്കാന്‍ 65 മുതല്‍ 70 രൂപ വരെ ചെലവ് വരുന്നതായാണ് ഫാം ഉടമകളുടെ വാദം. വില ദിവസേന കുറയുന്നതിനാല്‍ തമിഴ്‌നാട്ടിലെ പ്രധാനഇറച്ചി കോഴിഫാമുകളില്‍ ഉത്പാദനം20 ശതമാനം വരെ കുറച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസങ്ങളില്‍ 53, 56, 55, 60 എന്നിങ്ങനെയാണ്കച്ചവടം നടന്നത്. ഉത്പാദന ചിലവുമായി താരതമ്യം ചെയ്യുമ്പോള്‍കിലോഗ്രാമിന് 10 മുതല്‍ 17 രൂപ വരെ നഷ്ടമാണെന്ന്ഫാം ഉടമകള്‍ പറയുന്നു. തമിഴ്‌നാട്ടിലെഉദുമല്‍പേട്ട, പല്ലടം, സുല്‍ത്താന്‍ പേട്ട,സേലം, ഈറോഡ്, നാമക്കല്‍ എന്നിവിടങ്ങളിലായി 25,000ത്തോളം വന്‍കിട കോഴിഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.