വിദേശ വനിതക്കും സിപിഎം ഭീഷണി!

Friday 23 March 2018 2:09 am IST
"undefined"

പത്തനാപുരം: ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ജീവിക്കാന്‍ എത്തിയ വിദേശ വനിത ആത്മഹത്യയുടെ വക്കില്‍. സിപിഎമ്മിന്റെ നിരന്തര ഭീഷണി കാരണം വാങ്ങിയ ഭൂമി വില്‍ക്കാനാകാതെ വിഷമിക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിത ഡെബോറാ ആന്‍ ഗോണ്‍സാന്‍വിസ് (64).

ഇന്ത്യന്‍ പൗരത്വമെടുത്ത്, പത്തനാപുരത്ത് വീടും വസ്തുവും വാങ്ങി താമസിക്കുന്ന ഡെബോറാ രണ്ട് വര്‍ഷം മുമ്പ് പുനലൂര്‍ കലയനാട് 50 സെന്റ് വാങ്ങി. നടുക്ക് പന്ത്രണ്ടടി വീതിയില്‍ വഴി വെട്ടിനാല് പ്ലോട്ടുകളായി തിരിച്ചു. പതിനഞ്ച് സെന്റ് പുനലൂര്‍ സ്വദേശി സുജിത്തിന് വിറ്റു. 

എന്നാല്‍ കൂടുതല്‍ വഴി തനിക്ക് നല്‍കണമെന്നാവശപ്പെട്ട് സിപിഎമ്മിന്റെ പിന്തുണയോടെ ഡെവബോറയെ ഭീഷണിപ്പെടുത്തുകയാണ് ഇയാള്‍.

പ്രമാണത്തില്‍ പറഞ്ഞ വഴി മാത്രമേ നല്‍കാനാകൂ എന്ന നിലപാടിലാണ് ഡെബോറ. തഹസീല്‍ദാര്‍ക്ക് പരാതി നല്‍കിയെങ്കിലും  ഫലമുണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നീതി ലഭിച്ചില്ലന്ന് ഡെബോറ പറഞ്ഞു. 

ഇനി ആരുടെ സഹായം തേടണമെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍. കൗണ്‍സിലറെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്.  ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയെന്ന്  ഡെബോറ ചോദിക്കുന്നു.

ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ മുത്തച്ഛന്‍ മാനേജരായിരുന്നു. കുഞ്ഞുപ്രായത്തില്‍ അമ്മയ്‌ക്കൊപ്പം കേരളത്തില്‍ താമസിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കേരളത്തോടുളള സ്‌നേഹം കൊണ്ടാണ് പൗരത്വമെടുത്ത് പത്തനാപുരത്ത് വീടും വസ്തുവും വാങ്ങി താമസം ആരംഭിച്ചത്. 

അവിവാഹിതയായ ഡെബോറയുടെ അമ്മയും സഹോദരങ്ങളും മെല്‍ബണിലാണ്. രണ്ട് മാസം കൂടുമ്പോ ള്‍ 96 കാരിയായ അമ്മയെ കാണാന്‍ ഇവര്‍ പോകാറുണ്ട്. തനിക്ക് നേരിടേണ്ടി വന്നത് ഇത്തരത്തിലാണങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഡെബോറ ചോദിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.