സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു

Thursday 22 March 2018 10:30 pm IST

 

കണ്ണൂര്‍: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും ഇടയില്‍ പ്രായമുള്ള വിധവകള്‍, അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി ജില്ലതോറും സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ത്രിദിന സംരംഭകത്വവികസന പരിശീലനം ടി.ടി.ഐ മെനില്‍ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്ന്‍ കെ. ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് മെമ്പര്‍ ടി.വി. മാധവി അമ്മ അദ്ധ്യക്ഷം വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.ബീന, ടിടിഐ മെന്‍ പ്രിന്‍സിപ്പല്‍ വസന്തകുമാര്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം.വി.സരള, ഡോ.കെ.എം.എച്ച് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ ഫൈസല്‍ കെ.മുനീര്‍ സ്വാഗതവും കെഐഇഡി കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ നന്ദിയും പറഞ്ഞു. . 

ഒറ്റപ്പെട്ടുപോയ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടി കൊണ്ട് ഉദേശിക്കുന്നത്. 3 ദിവസത്തെ പരിപാടി 24ന് 5 മണിക്ക് സമാപിക്കും. കേരള സര്‍ക്കാറിന്റെ വിവിധ പരിശീലനങ്ങള്‍ക്ക് കൊടുക്കുന്ന കെഐഇ ഡിക്ക് കീഴിലാണ് പരിശീലന പരിപാടി നടക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.