തലശ്ശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകനായ പത്രവിതരണക്കാരനെ ജോലിക്കിടയില്‍ ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി അസി. സെഷന്‍സ് കോടതി 3 വര്‍ഷം കഠിന തടവിനും പത്തായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മാഹി മഞ്ചക്കലിലെ സൗപര്‍ണികയില്‍ ഷഫീറിനെ (32)നെ മാരകായുധങ്ങളുമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ ന്യൂ മാഹി സ്വദേശികളായ രജീഷ്, വിജേഷ്, ദിലീപ് നാരായണന്, ഷാജി, എ.വി.അഷ്റഫ് എന്നിവരെയാണ് ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചത്. 2006 സപ്തമ്പര്‍ 14 ന് രാവിലെ 6.30 നാണ് മാഹി പാലത്തിനടുത്ത് വച്ച് ഷഫീര്‍ ആക്രമിക്കപ്പെട്ടിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ സി.കെ.രാമചന്ദ്രന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: