ഒ. ആബു സ്മാരക അവാര്‍ഡ് ബാപ്പു വെള്ളിപ്പറമ്പിന്

Thursday 22 March 2018 10:31 pm IST

 

തലശ്ശേരി: പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും, പ്രചാരകനും, ഗ്രന്ഥകാരനുമായ ഒ ആബുവിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പത്താമത് പുരസ്‌ക്കാരത്തിന് കവി ബാപ്പു വെള്ളിപ്പറമ്പ് (കോഴിക്കോട്) അര്‍ഹനായതായി സംഘാടകര്‍ വാരത്താ സമ്മേളനത്തില്‍ പറഞ്ഞു. 10001 രൂപയും, ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. 25ന് വൈകുന്നേരം 4 മണിക്ക് കനക് റസിഡന്‍സിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. കെ.പി.കുഞ്ഞിമൂസ്സ, എരഞ്ഞോളി മൂസ്സ: ടി.കെ.ഡി.മുഴപ്പിലങ്ങാട് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.നാല് പതിറ്റാണ്ടുകാലമായി മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ബാപ്പു ആറായിരത്തിലേറെ മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. സിനിമ മാപ്പിളപ്പാട്ടു രംഗത്തെ പ്രമുഖ ഗായകരൊക്കെ ബാപ്പുവിന്റെ പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. പ്രൊഫ: എ.പി.സുബൈറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഒ.ആബു അനുസ്മരണ സമ്മേളനം ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ്സ ഉല്‍ഘാടനം ചെയ്യും. കെ.പി.കുഞ്ഞി മുപ്പമുഖ്യഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ: എ.പി.സുബൈര്‍, എരഞ്ഞോളി മൂസ്സ, ഉസ്മാന്‍ പി. വടക്കുമ്പാട്, നൗഷാദ് പൊന്നകം എന്നിവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.