ശക്തിനഗറില്‍ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം 29മുതല്‍

Thursday 22 March 2018 10:33 pm IST

 

മംഗലൂരു: രമാശക്തി മിഷന്‍ ആസ്ഥാനവും സദ്ഗുരു ശ്രീ രമാദേവിയുടെ മഹാസമാധി സ്ഥലവുമായ ശക്തിനഗറില്‍ നാല്‍പത്തിരണ്ടാമത് വിഗ്രഹപ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 29 മുതല്‍ ഏപ്രില്‍ 1 വരെ നടക്കും. ഗുരു സമാധിയടഞ്ഞ മാതൃ നിലയത്തില്‍ സ്മരണാഞ്ജലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. 30ന് മഹാഗണപതി ഹോമം, സുപ്രഭാതം, ഭജന, പ്രതിഷ്ഠാദിനമായ 31ന് രാവിലെ 9ന് മഹാചണ്ഡികാ ഹോമം, വൈകുന്നേരം രഥഘോഷയാത്ര, കരപ്പൂര ആരതി എന്നിവ നടക്കും. 1ന് സത്യദേവതാ ക്ഷേത്രത്തില്‍ തിറമഹോത്സവത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.