പോലീസ് അസോസിയേഷനില്‍ പ്രതിഷേധം പുകയുന്നു

Friday 23 March 2018 3:05 am IST

തിരുവനന്തപുരം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സിപിഎം ജില്ലാസെക്രട്ടേറിയേറ്റ് അംഗത്തെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം പുകയുന്നു. സി. അജയകുമാറിനെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥ ര്‍ രംഗത്തെത്തിയത്.

പോലീസ് സംഘടനകളില്‍ രാഷ്ട്രീയം പാടില്ലെന്നും ജനപ്രതിനിധികളല്ലാത്ത രാഷ്ട്രീയക്കാരെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നുമാണ് ചട്ടം. ടൂര്‍ഫെഡ് ചെയര്‍മാന്‍ എന്ന നിലയിലാണ് അജയകുമാറിനെ സെമിനാറില്‍ ഉള്‍പ്പെടുത്തിയിത്. ഇതിനെയാണ് ഒരു വിഭാഗം ചോദ്യം ചെയ്തത്. പോലീസില്‍ നിന്ന് സിപിഎമ്മിന്റെ പാര്‍ട്ടി ലവി(വര്‍ഷാ വര്‍ഷം സിപിഎം അനുഭാവ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്ന തുക) പിരിക്കേണ്ട ചുമതല സി. അജയനാണെന്നും അസോസിയേഷനില്‍ പിടിമുറുക്കാനുള്ള സിപിഎം തന്ത്രമാണിതെന്നും ഇവര്‍ ആരോപിക്കുന്നു.

ഈമാസം 26നും 27നും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പറിലാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിമാരായ എം.എം. മണി, സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ഡിജിപി ലോക്‌നാഥ് ബഹ്‌റയും എഡിജിപി ടോമിന്‍ തച്ചങ്കരി, വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫിന്‍, എഡിജിപി ശ്രീലേഖ, ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ് എന്നിവരും പങ്കെടുക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.