മെഡിക്കല്‍ കോളേജ്: സ്ഥലം അനുയോജ്യമല്ലാത്തതെന്ന് മന്ത്രി

Friday 23 March 2018 3:01 am IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനായി കോന്നി നെടുമ്പാറയില്‍ കണ്ടെത്തിയ 50 ഏക്കര്‍ പാറക്കെട്ടുകളുള്ള സ്ഥലം അനുയോജ്യമല്ലാത്തതിനാല്‍ 25 ഏക്കര്‍ സ്ഥലം മറ്റെവിടെയെങ്കിലും കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയില്‍ പറഞ്ഞു.

50 ഏക്കറില്‍ 25 ഏക്കറിലെ മനുഷ്യര്‍ക്ക് എത്താനാവൂ. ഉയരത്തിലുള്ള പാറമടകളാണ്. 

ബാക്കി ചെങ്കുത്തായ ചരിവുകളാണ്. ആദ്യഘട്ട നിര്‍മാണത്തിനായി 3.40 ലക്ഷം ടണ്‍ പാറ പൊട്ടിച്ചു. ഇത് മാറ്റാതെ കിടക്കുകയാണ്. ഇനി പാറപൊട്ടിച്ചാല്‍ നിലവിലെ നിര്‍മിതികളെ ബാധിക്കും. 

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച കരടുവിജ്ഞാപനത്തിന്മേലുള്ള ആക്ഷേപങ്ങള്‍ മിനിമം വേതന സമിതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. 

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍ക്കാന്‍ മാനേജ്‌മെന്റുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടും ധാരണയിലെത്താനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.