ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് വിജീഷ് മണി

Thursday 22 March 2018 10:56 pm IST
"undefined"

ന്യൂദല്‍ഹി: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നിര്‍മ്മിച്ച വിശ്വഗുരു സിനിമയുടെ സംവിധായകന്‍ വിജീഷ് മണി ഗിന്നസ്ബുക്കില്‍ ഇടംപിടിച്ചു. ഗിന്നസ് അധികൃതരില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി വിജീഷ് മണി പറഞ്ഞു. 

ശ്രീനാരായണഗുരുവിന്റെ ജീവിതാവിഷ്‌കാരമായിരുന്നു വിശ്വഗുരു. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപ് നിര്‍മിച്ച സിനിമയുടെ തിരക്കഥ പ്രമോദ് പയ്യന്നൂരിന്റെയും ക്യാമറ ലോകനാഥന്റേയുമാണ്. സ്‌ക്രിപ്റ്റ് മുതല്‍ റിലീസിങ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയംകൊണ്ട് തീര്‍ന്നിരുന്നു. രണ്ടുദിവസവും മൂന്നുമണിക്കൂറും രണ്ടുമിനിറ്റുമാണ് വിശ്വഗുരു ചിത്രീകരിക്കാനെടുത്തത്. 

കഴിഞ്ഞ ഡിസംബറില്‍ 27ന് രാത്രി തിരിക്കഥ രചിച്ച് ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടുദിവസങ്ങള്‍ക്ക് ശേഷം രാത്രി 11.30ന് തിരുവനന്തപുരം നിളാ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.