പൊതുപ്രവര്‍ത്തനം!

Friday 23 March 2018 2:54 am IST
"undefined"

ഒരാള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേരുകയും, തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എങ്ങനെയെങ്കിലും ഒരവസരം നേടിയെടുക്കുകയും ചെയ്യുന്നതാണ് ഇന്നത്തെക്കാലത്തെ പൊതുപ്രവര്‍ത്തനം. ഭരണത്തിലേറിയാല്‍ കച്ചവടവും തൊഴിലുമായിക്കണ്ട് പരമാവധി ആ സ്ഥാനത്തിരുന്ന് സമ്പാദിക്കുക മാത്രമാണ് ഭൂരിഭാഗം രാഷ്ട്രീയക്കാരുടെയും പ്രധാന ലക്ഷ്യം.

ഇത്തരത്തില്‍ നേട്ടം കൊയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ ജന്മനാടിനും നാട്ടാര്‍ക്കും എന്നെന്നും നല്ലതുവരണമെന്ന വിശാലമനഃസ്ഥിതിയോടെയും അഴിമതി ചെയ്യാതെയും  ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍, അയാള്‍ക്കെതിരെ  മറ്റുളളവരെല്ലാം ഏതുവിധേനയും ഒന്നാകുകയും, അയാളെ പുറത്താക്കാനായി ദുഷ്ടലാക്കോടെ സകല അടവും പയറ്റുകയും ചെയ്യും. അതാണ് ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ നടമാടുന്നത്. ഇതിനെ മലീമസ രാഷ്ട്രീയം എന്നാണ് പറയേണ്ടത്. 

രാജന്‍ വെങ്കിട്ടരാമന്‍, എറണാകുളം 

സത്യം അറിയിച്ചതിന് നന്ദി

ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ 'സംസ്‌കൃതി' പേജില്‍ 'ലോകത്തെ ശ്രേഷ്ഠവല്‍ക്കരിക്കാം' എന്ന  ആചാര്യശ്രീ രാജേഷിന്റെ ലേഖനത്തെ അടിസ്ഥാനമാക്കിതെഴുതുന്നതാണീ കത്ത്. ആര്യശബ്ദത്തിന് വംശീയമായ അര്‍ത്ഥം കല്‍പ്പിച്ചുകൊടുത്തത് കഴിഞ്ഞ നൂറ്റാണ്ടിലെ യൂറോപ്യന്‍ പാണ്ഡിത്യത്തിന്റെ സൃഷ്ടിയായിരുന്നല്ലോ. ഇതേ ആശയത്തെ, അതായത് ആര്യദ്രാവിഡത്തെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആര്യത്തിന്റെ ശരിയെന്താണെന്നും, ഉത്തരവാദിത്വമുള്ളവരതു ശ്രദ്ധിക്കേണ്ടതാണെന്നും ശക്തിയുക്തം നിലപാടെടുത്ത് 2009-ല്‍ 'കേരള ചരിത്രം പുതിയ വെളിപ്പെടുത്തലുകള്‍' എന്ന പേരില്‍ ഈ ലേഖകന്‍ ഒരു ചെറിയ പുസ്തകം 'ഉണ്മ'യുടെ വിതരണശാലയിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.  

കേരള ചരിത്രത്തിലും തെറ്റിദ്ധാരണയുടെ പേരില്‍ പലതും കടന്നുകൂടിയിട്ടുണ്ട്. പണ്ഡിതരായ ധാരാളം ചരിത്രകാന്മാരുള്ള കേരളത്തില്‍ ഒരു പാമരനുകൂടി ഇടം ലഭിക്കാതിരിക്കുമോ? എന്റെ അഭിപ്രായത്തോട് യോജിക്കുന്ന ഒരാള്‍ കൂടിയുണ്ടെന്ന സന്തോഷത്തില്‍ ജന്മഭൂമിക്കും രാജേഷിനും അഭിനന്ദനങ്ങള്‍.

ജി. ഗംഗാധരന്‍പിള്ള, പാവുമ്പ, കരുനാഗപ്പള്ളി

ദ്രോണന്റെ മാഹാത്മ്യവും ഏകലവ്യന്റെ കുലവും

അടുത്തിടെ മലയാളത്തിലെ പ്രമുഖ ദിനപ്പത്രത്തില്‍ ഏകലവ്യന്‍ താഴ്ന്നജാതിക്കാരനും (ദളിതന്‍) ബ്രാഹ്മണനായ ദ്രോണാചാര്യര്‍ ഉന്നതകുലജാതരുടെ ഗുരുവാണെന്നും ഒരു കോളമിസ്റ്റ് എഴുതിയിരിക്കുന്നു. വ്യാസമഹാഭാരതത്തിലെ ഏകലവ്യനേയും ദ്രോണാചാര്യരേയുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റുപറ്റി.

മഹാഭാരതം ഒരാവര്‍ത്തിയെങ്കിലും മനസ്സിരുത്തി വായിച്ചു പഠിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഏകലവ്യന്‍ ക്ഷത്രീയ കുലത്തിലാണ് ജനിച്ചിട്ടുള്ളതെന്ന് അനായാസേന മനസ്സിലാക്കാവുന്നതേയുള്ളൂ. മഹാഭാരതം ഹരിവംശപര്‍വ്വം 34-ല്‍ ഏകലവ്യന്റെ ജനനത്തേയും കുലത്തേയും കുറിച്ച് പറയുന്നു.

യദുവംശത്തില്‍ പിറന്ന ശൂരസേനന് പട്ടമഹിഷിയായ ഭോജ്യയില്‍ പത്ത് ആണ്‍മക്കളും അഞ്ച് പെണ്‍കുട്ടികളും ജനിച്ചു. അവരില്‍ മൂത്തവന്‍ ശ്രീകൃഷ്ണപിതാവായിരുന്ന വസുദേവന്‍. ആണുങ്ങളില്‍ മൂന്നാമത്തെയാള്‍ 'ദേവശ്രിവസ്.' ദേവശ്രിവസിന്റെ ആദ്യപുത്രനായിരുന്നു ഏകലവ്യന്‍. ശത്രുഘ്‌നന്‍ എന്നായിരുന്നു ഏകലവ്യന്റെ യഥാര്‍ത്ഥ പേര്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ ശത്രുഘ്‌നനെ വനത്തില്‍ ഉപേക്ഷിച്ചു. നിഷാധരാജാവായിരുന്ന ഹിരണ്യധനുസ് കാട്ടില്‍നിന്നും കിട്ടിയ കുട്ടിയെ വളര്‍ത്തി. 

ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? ഏകലവ്യന്റെ കുലം യാദവകുലമാണ്. യദുക്കള്‍ ക്ഷത്രിയരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ ശ്രീകൃഷ്ണന്റെ ഇളയച്ഛന്റെ മകനായതുകൊണ്ട് ഭഗവാന്റെ ഭ്രാതാവും കൂടിയാണ്. കര്‍ണ്ണനെ സൂതന്‍ എന്നു പറയുന്നതുപോലെയാണ് ഏകലവ്യനെ നിഷാദന്‍ എന്നു പറയുന്നത്. ദുഷ്ടനായ പുത്രനെ ഉപേക്ഷിക്കണമെന്ന് ഹരിവംശപര്‍വ്വം 20-ല്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ മഹാഭാരതത്തില്‍ കാണാം. 

അന്യരുടെ ഭാര്യമാരെ  ബലമായി അപഹരിച്ചതിന് ത്രൈയ്യാരുണന്‍ എന്ന രാജാവ് പുത്രനായ സത്യവ്രതനെ രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്തു. പൗരഹിതം മാനിച്ച് സഗരരാജാവ് പുത്രനായ അസമഞ്ജാവിനെ നാടുകടത്തി. പൗരന്മാരുടെ മക്കളെ നദിയില്‍ മുക്കിക്കൊല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. ജനിച്ചപ്പോള്‍തന്നെ ദുര്യോധനനെ ഉപേക്ഷിക്കണമെന്ന് മഹാജ്ഞാനിയായിരുന്ന വിദുരര്‍ ഉപദേശിച്ചതാണ്. മഹാഭാരതവും ഭാഗവതവും വായിച്ചാല്‍ ശത്രുഘ്‌നന്‍ എന്ന ഏകലവ്യന്റെ ദുഷ്പ്രവൃത്തികള്‍ ധാരാളം കാണാം.

ഹാസ്യത്തിനുപോലും അസത്യം പറഞ്ഞിട്ടില്ലാത്ത വ്യാസദേവന്‍ പറഞ്ഞത് ദ്രോണാചാര്യര്‍ തേജസ്വിയും ശ്രേഷ്ഠനുമാണ് എന്നാണ്. അഗ്‌നിവേശ ശിഷ്യനും തന്റെ കാലത്തെ അജയ്യനുമായ ധനുര്‍വേദജ്ഞനും എല്ലാ മേഖലകളിലും അപാരപണ്ഡിതനുമായിരുന്ന ഹസ്തിനപുരിയിലെ രാജഗുരുവും സര്‍വ്വസൈന്യാധിപനുമായിരുന്നു, ദ്രോണാചാര്യര്‍. അങ്ങനെയുള്ള ദ്രോണാചാര്യരെ നേരിട്ടുകണ്ട് അനര്‍ഹമായ അഭ്യര്‍ത്ഥന നടത്താന്‍പോലും ഏകലവ്യന്‍ ധൈര്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്വത്തെ വിളിച്ചറിയിക്കുന്നു.

വി.ആര്‍. ഗോപിനാഥന്‍നായര്‍, 

തലവടി

കവിയുടെ കണ്ണീര്‍

21.03.18ലെ ജന്മഭൂമിയിലെ മുഖപ്രസംഗം  അസ്സലായി. രാഷ്ട്രീയ ദുരന്ധരന്മാര്‍ ഭരിച്ച് ഭരിച്ച് കൈരളി കേരളത്തില്‍ ജീവച്ഛവമായിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വിദ്യാഭ്യാസതാല്‍പര്യങ്ങളേക്കാള്‍ മുന്‍തൂക്കം കൈവരിക്കുന്നതിനാല്‍ നാളെ ഒരല്‍പം നല്ല മലയാളത്തിന് ജപ്പാനിലേക്കോ ജര്‍മ്മനിയിലേക്കോ ഓര്‍ഡര്‍ നല്‍കേണ്ട ഗതികേടിലേക്ക് കേരളം നടന്നടുക്കുകയാണ്. ഈ പരിതസ്ഥിതിയില്‍ കവിയെ സാന്ത്വനിപ്പിക്കാന്‍ മറ്റ് പോംവഴികളില്ല.

ക്യാപ്റ്റന്‍ കെ. വേലായുധന്‍ 

കല്ലായി, കോഴിക്കോട്

ദ്രോണന്റെ മാഹാത്മ്യവും ഏകലവ്യന്റെ കുലവും

അടുത്തിടെ മലയാളത്തിലെ പ്രമുഖ ദിനപ്പത്രത്തില്‍ ഏകലവ്യന്‍ താഴ്ന്നജാതിക്കാരനും (ദളിതന്‍) ബ്രാഹ്മണനായ ദ്രോണാചാര്യര്‍ ഉന്നതകുലജാതരുടെ ഗുരുവാണെന്നും ഒരു കോളമിസ്റ്റ് എഴുതിയിരിക്കുന്നു. വ്യാസമഹാഭാരതത്തിലെ ഏകലവ്യനേയും ദ്രോണാചാര്യരേയുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റുപറ്റി.

മഹാഭാരതം ഒരാവര്‍ത്തിയെങ്കിലും മനസ്സിരുത്തി വായിച്ചു പഠിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഏകലവ്യന്‍ ക്ഷത്രീയ കുലത്തിലാണ് ജനിച്ചിട്ടുള്ളതെന്ന് അനായാസേന മനസ്സിലാക്കാവുന്നതേയുള്ളൂ. മഹാഭാരതം ഹരിവംശപര്‍വ്വം 34-ല്‍ ഏകലവ്യന്റെ ജനനത്തേയും കുലത്തേയും കുറിച്ച് പറയുന്നു.

യദുവംശത്തില്‍ പിറന്ന ശൂരസേനന് പട്ടമഹിഷിയായ ഭോജ്യയില്‍ പത്ത് ആണ്‍മക്കളും അഞ്ച് പെണ്‍കുട്ടികളും ജനിച്ചു. അവരില്‍ മൂത്തവന്‍ ശ്രീകൃഷ്ണപിതാവായിരുന്ന വസുദേവന്‍. ആണുങ്ങളില്‍ മൂന്നാമത്തെയാള്‍ 'ദേവശ്രിവസ്.' ദേവശ്രിവസിന്റെ ആദ്യപുത്രനായിരുന്നു ഏകലവ്യന്‍. ശത്രുഘ്‌നന്‍ എന്നായിരുന്നു ഏകലവ്യന്റെ യഥാര്‍ത്ഥ പേര്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ ശത്രുഘ്‌നനെ വനത്തില്‍ ഉപേക്ഷിച്ചു. നിഷാധരാജാവായിരുന്ന ഹിരണ്യധനുസ് കാട്ടില്‍നിന്നും കിട്ടിയ കുട്ടിയെ വളര്‍ത്തി. 

ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? ഏകലവ്യന്റെ കുലം യാദവകുലമാണ്. യദുക്കള്‍ ക്ഷത്രിയരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ ശ്രീകൃഷ്ണന്റെ ഇളയച്ഛന്റെ മകനായതുകൊണ്ട് ഭഗവാന്റെ ഭ്രാതാവും കൂടിയാണ്. കര്‍ണ്ണനെ സൂതന്‍ എന്നു പറയുന്നതുപോലെയാണ് ഏകലവ്യനെ നിഷാദന്‍ എന്നു പറയുന്നത്. ദുഷ്ടനായ പുത്രനെ ഉപേക്ഷിക്കണമെന്ന് ഹരിവംശപര്‍വ്വം 20-ല്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ മഹാഭാരതത്തില്‍ കാണാം. 

അന്യരുടെ ഭാര്യമാരെ  ബലമായി അപഹരിച്ചതിന് ത്രൈയ്യാരുണന്‍ എന്ന രാജാവ് പുത്രനായ സത്യവ്രതനെ രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്തു. പൗരഹിതം മാനിച്ച് സഗരരാജാവ് പുത്രനായ അസമഞ്ജാവിനെ നാടുകടത്തി. പൗരന്മാരുടെ മക്കളെ നദിയില്‍ മുക്കിക്കൊല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. ജനിച്ചപ്പോള്‍തന്നെ ദുര്യോധനനെ ഉപേക്ഷിക്കണമെന്ന് മഹാജ്ഞാനിയായിരുന്ന വിദുരര്‍ ഉപദേശിച്ചതാണ്. മഹാഭാരതവും ഭാഗവതവും വായിച്ചാല്‍ ശത്രുഘ്‌നന്‍ എന്ന ഏകലവ്യന്റെ ദുഷ്പ്രവൃത്തികള്‍ ധാരാളം കാണാം.

ഹാസ്യത്തിനുപോലും അസത്യം പറഞ്ഞിട്ടില്ലാത്ത വ്യാസദേവന്‍ പറഞ്ഞത് ദ്രോണാചാര്യര്‍ തേജസ്വിയും ശ്രേഷ്ഠനുമാണ് എന്നാണ്. അഗ്‌നിവേശ ശിഷ്യനും തന്റെ കാലത്തെ അജയ്യനുമായ ധനുര്‍വേദജ്ഞനും എല്ലാ മേഖലകളിലും അപാരപണ്ഡിതനുമായിരുന്ന ഹസ്തിനപുരിയിലെ രാജഗുരുവും സര്‍വ്വസൈന്യാധിപനുമായിരുന്നു, ദ്രോണാചാര്യര്‍. അങ്ങനെയുള്ള ദ്രോണാചാര്യരെ നേരിട്ടുകണ്ട് അനര്‍ഹമായ അഭ്യര്‍ത്ഥന നടത്താന്‍പോലും ഏകലവ്യന്‍ ധൈര്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്വത്തെ വിളിച്ചറിയിക്കുന്നു.

വി.ആര്‍. ഗോപിനാഥന്‍നായര്‍, 

തലവടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.