ചക്കിപ്പാറയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചു

Friday 23 March 2018 2:45 am IST
"undefined"

വാഴക്കുളം(മുവാറ്റുപുഴ): ഐതിഹ്യങ്ങളുറങ്ങുന്ന ചക്കിപ്പാറയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി കുരിശ് സ്ഥാപിച്ചു. മഞ്ഞള്ളൂര്‍ വില്ലേജ് പരിധിയില്‍പ്പെടുന്ന ചക്കിപ്പാറയെ ടൂറിസം പദ്ധതിയില്‍പ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് കൈയേറ്റം. ഇവിടെ കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചു. 

വാഴക്കുളത്തുനിന്നും മൂന്ന് കിലോമീറ്റര്‍ മാറിയാണ് ചക്കിപ്പാറ. ഉയര്‍ന്ന പ്രദേശത്തുള്ള സര്‍ക്കാര്‍ ഭൂമികള്‍ എവിടെയുണ്ടെങ്കിലും കൈയേറുകയെന്ന പതിവ് ശൈലിയാണ് ഇവിടെയും ഒരു വിഭാഗം സ്വീകരിച്ചിട്ടുള്ളത്. 

 ചക്കിപ്പാറയെയും സമീപ പ്രദേശങ്ങളെയും സംബന്ധിച്ച് വളരെയധികം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. പണ്ട് പഞ്ചപാണ്ഡവര്‍ ഇവിടെ പാര്‍ത്തിരുന്നുവെന്നും ഏറ്റവും ഉയര്‍ന്ന ഭാഗത്ത് കാണുന്ന കാല്‍പ്പാട് ഭീമന്റേതാണെന്നുമാണ് ഐതിഹ്യം. 

ഇവിടെയാണിപ്പോള്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നത്. 

 അടുത്ത കാലത്തായി ഇവിടെ വിശേഷ ദിവസങ്ങളില്‍ മൈക്ക് ഉപയോഗിച്ച് പ്രാര്‍ത്ഥനയും നടത്തി വരുന്നുണ്ട്. ഈ പ്രദേശം കൈയടക്കുന്നതിന് വേണ്ടിയുള്ള നടപടിയായാണ് നാട്ടുകാര്‍ ഇതിനെ കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.