ഏകദിനം തലസ്ഥാനത്ത്

Friday 23 March 2018 3:45 am IST
"undefined"

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചു.  കൊച്ചിയില്‍ നിന്നും വേദി മാറ്റണമെന്ന് കായികമന്ത്രി എ.സി. മെയ്തീന്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കെസിഎ ഭാരവാഹികള്‍  തീരുമാനം മാറ്റിയത്. വേദിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം മാറിയതോടെ കേരളപ്പിറവി ദിനത്തില്‍ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യാ വെസ്റ്റിന്‍ഡീസ് ഏകദിനം അരങ്ങേറും.

വേദി സംബന്ധിച്ച്  ഒരാഴ്ചയായി ക്രിക്കറ്റ, ഫുട്‌ബോള്‍ അസോസിയേഷനുകളില്‍ തമ്മില്‍ തര്‍ക്കമായിരുന്നു. ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താനാണ് കെസിഎ തീരുമാനിച്ചത്.  ഇതിനെതിരെ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്ത് എത്തി. ഫുട്‌ബോളിന് അനുയോജ്യമായാണ് ഗ്രൗണ്ട് തയ്യാറാക്കിയിരിക്കുന്നതെന്നും ക്രിക്കറ്റ് നടത്തുന്നതിന്  പിച്ച് തയ്യാറാക്കാന്‍ ഗ്രൗണ്ട് കുത്തിപ്പൊളിക്കേണ്ടിവരുമെന്നും  ഫുട്‌ബോള്‍ അസോസിയേഷന്‍ വാദിച്ചു.  ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മത്സരം കലൂര്‍ സ്റ്റേഡിയത്തില്‍  നടക്കേണ്ടതിനാല്‍ ക്രിക്കറ്റിന് വേദി വിട്ടു നല്‍കുന്നതിനെതിരെ സച്ചിന്‍ടെണ്ടുല്‍ക്കറും രംഗത്ത് എത്തി.

 വിവാദങ്ങള്‍ക്കിടെ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎ വിളിച്ച ക്രിക്കറ്റ്, ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ ഫുട്‌ബോളിനു തടസ്സമാവാതെ ക്രിക്കറ്റും കൊച്ചിയില്‍ നടത്തണമെന്ന അനുരഞ്ജന നിലപാട് എടുത്തു. എന്നാല്‍ ക്രിക്കറ്റ് മത്സരം നടത്താന്‍ ബിസിസിഐ തീരുമാനം എടുത്തിരുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരുന്നു. കെസിഎ ഭാരവാഹികളാണ് മത്സരം കലൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അതിനാല്‍ കലൂരിലെ ഗ്രൗണ്ട് കുത്തിപ്പൊളിക്കരുതെന്നും ആവശ്യപ്പെട്ട് എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തി. ഇതോടെ സര്‍ക്കാര്‍ ഇടപെട്ട്  മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ആവശ്യപ്പട്ടത്. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തില്‍ ഇത്  സംബന്ധിച്ച്  അന്തിമ തീരുമാനം എടുക്കും. കൊച്ചിയില്‍  ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ വേണ്ട സ്റ്റേഡിയം തയ്യാറാക്കണണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം കെസിഎ ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.