കേരളം ഇന്ന് മണിപ്പൂരിനെ നേരിടും

Friday 23 March 2018 3:09 am IST

കൊല്‍ക്കത്ത: മുന്‍ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്്‌ബോളിലെ ഗ്രൂപ്പ് എ യില്‍ രണ്ടാം മത്സരത്തില്‍ ഇന്ന് മണിപ്പൂരിനെ നേരിടും. ഹൗറ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തില്‍ ചണ്ഡിഗഢിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. രണ്ടാം വിജയം കേരളത്തിന്റെ സെമി സാധ്യതകള്‍ സജീവമാക്കും.

മണിപ്പൂരിന്റെ മൂന്നാം മത്സരമാണിത്. രണ്ട് മത്സരങ്ങളില്‍ ഒരു തോല്‍വിയും സമനിലയും ഏറ്റുവാങ്ങി. രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് ഒരുപോയിന്റാണുള്ളത്. 

രണ്ട് മത്സരങ്ങളും വിജയിച്ച ബംഗാള്‍ ആറു പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഒരു മത്സരത്തില്‍ നിന്ന് മൂന്ന്് പോയിന്റു നേടിയ കേരളമാണ് രണ്ടാം സ്ഥാനത്ത്് 

ഗ്രൂപ്പ്് എ യിലെ മറ്റൊരു മത്സരത്തില്‍ ചണ്ഡിഗഢ് ഇന്ന് മഹാരാഷ്ട്രയെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.