കേരളാ ടീമിന് യാത്രയയപ്പ് നല്‍കി

Friday 23 March 2018 3:06 am IST

പത്തനംതിട്ട: പൂനെയില്‍ ഇന്നുമുതല്‍ 25വരെ നടക്കുന്ന പതിനൊന്നാമത് സീനിയര്‍ നാഷണല്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന 12 അംഗ കേരള ടീമിന് പത്തനംതിട്ടയില്‍ യാത്രയയപ്പ് നല്‍കി. 

തിരുവല്ല ടാര്‍സന്‍ ജിംനേഷ്യത്തില്‍ പത്ത് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് കേരള ടീം ഇന്നലെ യാത്രയായത്. ദേശീയ മെഡല്‍ ജേതാവായ റിയാസ് കണ്ണൂര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. 55 മുതല്‍ 90 കിലോ വരെ ഭാരമുളളവരാണ് മത്സരിക്കുന്നത്. 

പ്രസ് ക്ലബില്‍ നടന്ന യാത്രയയപ്പില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. കെ. ജേക്കബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സി. പി. സെബാസ്റ്റ്യന്‍, ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു ചെറിയാന്‍, സെക്രട്ടറി അയ്യപ്പദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി ജോര്‍ജ് അനിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.