ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികച്ചുങ്കം ചുമത്തി ട്രംപ്

Friday 23 March 2018 8:12 am IST
ചൈനയുമായുള്ള വാണിജ്യയുദ്ധം മൂര്‍ച്ഛിക്കാന്‍ ഈ നടപടി ഇടയാക്കും. 15 ദിവസത്തിനുള്ളില്‍ ഏതേത് ഇനങ്ങള്‍ക്കാണ് അധികച്ചുങ്കം എന്നു വിശദീകരിച്ചുള്ള നിര്‍ദേശം യുഎസ് വാണിജ്യ പ്രതിനിധി പ്രസിഡന്റിനു നല്കണം. ചൈന വന്‍തോതില്‍ ബൗദ്ധിക സ്വത്തവകാശ മോഷണം നടത്തുന്നു എന്നാരോപിച്ചാണു ട്രംപിന്റെ നീക്കം.
"undefined"

വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 6000 കോടി ഡോളര്‍ (3.91 ലക്ഷം കോടി രൂപ) അധികച്ചുങ്കം ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനുള്ള ഉത്തരവില്‍ ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. 

ചൈനയുമായുള്ള വാണിജ്യയുദ്ധം മൂര്‍ച്ഛിക്കാന്‍ ഈ നടപടി ഇടയാക്കും. 15 ദിവസത്തിനുള്ളില്‍ ഏതേത് ഇനങ്ങള്‍ക്കാണ് അധികച്ചുങ്കം എന്നു വിശദീകരിച്ചുള്ള നിര്‍ദേശം യുഎസ് വാണിജ്യ പ്രതിനിധി പ്രസിഡന്റിനു നല്കണം. ചൈന വന്‍തോതില്‍ ബൗദ്ധിക സ്വത്തവകാശ മോഷണം നടത്തുന്നു എന്നാരോപിച്ചാണു ട്രംപിന്റെ നീക്കം. അമേരിക്കന്‍ കന്പനികളുടെ പേറ്റന്റിലുള്ള സാധനങ്ങള്‍ റോയല്‍റ്റി നല്കാതെ ചൈന നിര്‍മിക്കുന്നുവെന്ന പരാതി വ്യാപകമാണ്. 

ട്രംപിന്റെ ഉത്തരവിനെതിരേ ബദല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യാപാരയുദ്ധത്തില്‍ അന്ത്യംവരെ പോരാടുമെന്നും ചൈന പ്രതികരിച്ചു. ചൈന ബദല്‍ നടപടികള്‍ എടുക്കുമെന്ന ആശങ്കയില്‍ യുഎസ് ഓഹരി വിപണിയില്‍ വിലകള്‍ കുത്തനെ ഇടിഞ്ഞു. യൂറോപ്പിലും ഓഹരികള്‍ താഴ്ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.