ഭീകരരുടെ തടവിലുള്ള അവസാന പെണ്‍കുട്ടിയെ മോചിപ്പിക്കും വരെ പോരാടും: നൈജീരിയ

Friday 23 March 2018 9:20 am IST
ഫെബ്രുവരി 19ന് സ്‌കൂള്‍ ആക്രമിച്ച് 110 പെണ്‍കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 104 പേരെ സര്‍ക്കാര്‍ മോചിപ്പിച്ചു. അഞ്ചു പെണ്‍കുട്ടികള്‍ മരിച്ചെന്നാണ് വിവരം.
"undefined"

അബുജ: നൈജീരിയയിലെ ദാപ്ചിയില്‍ കഴിഞ്ഞമാസം ഗേള്‍സ് സ്‌കൂള്‍ ആക്രമിച്ചു ബൊക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളില്‍ അവസാന ആളെ മോചിപ്പിക്കും വരെ പോരാടുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. ബന്ദിയാക്കപ്പെട്ട പെണ്‍കുട്ടികളില്‍ ആരെയും കൈവിടില്ല. ഭീകരരുടെ തടങ്കലിലുള്ള അവസാന പെണ്‍കുട്ടിയെ മോചിപ്പിക്കും വരെ ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു. 

ഫെബ്രുവരി 19ന് സ്‌കൂള്‍ ആക്രമിച്ച് 110 പെണ്‍കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 104 പേരെ സര്‍ക്കാര്‍ മോചിപ്പിച്ചു. അഞ്ചു പെണ്‍കുട്ടികള്‍ മരിച്ചെന്നാണ് വിവരം. ഒരു കുട്ടിയെ ഇപ്പോഴും തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഈ പെണ്‍കുട്ടി മതപരിവര്‍ത്തനത്തിനു വിസ്സമ്മതിച്ചതിനാലാണ് ഇപ്പോഴും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മോചിപ്പിക്കപ്പെട്ട കുട്ടികളില്‍ ഒരാള്‍ പറയുന്നത്.

2014ല്‍ ചിബോക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ നൂറോളം പേര്‍ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.