ഷുഹൈബ് വധം: പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായം

Friday 23 March 2018 12:20 pm IST

കണ്ണൂര്‍: കണ്ണൂരില്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ സമയം മുഴുവന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ പ്രതികളെ പാര്‍പ്പിച്ചിട്ടുള്ള സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച പരാതി ഡിജിപിക്ക് നല്‍കിയതായും സുധാകരന്‍ അറിയിച്ചു. യുവതിയ്ക്ക് കൂടിക്കാഴ്ചയ്ക്ക് മൂന്നു ദിവസങ്ങളില്‍ പലതവണയായി അവസരം നല്‍കി. ആകാശ് തില്ലങ്കേരിയടക്കമുള്ളവര്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 

കേസില്‍ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികള്‍ കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലാണ് കഴിയുന്നത്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും അധികാരത്തിന്റെ എല്ലാ തണലിലുമാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.