ബിജെപിക്ക് വോട്ട് ചെയ്തു: എസ്‌പി, ബി‌എസ്‌പി

Friday 23 March 2018 12:59 pm IST

ലഖ്‌നൌ: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ 25 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബി‌എസ്‌‌പി എംഎല്‍എ അനില്‍ സിംഗ് ബിജെപിക്ക് വോട്ട് ചെയ്തു. രാജ്യസഭയില്‍ ഒരംഗത്തെ ലക്ഷ്യമിടുന്ന മായാവതിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് ഈ നീക്കം.

താന്‍ യോഗി ആദിത്യനാഥിന് ഒപ്പമാണെന്ന് വോട്ട് ചെയ്ത ശേഷം അനില്‍ സിംഗ് പറഞ്ഞു. രാജ്യസഭയില്‍ ഒരംഗത്തെ ലക്ഷ്യമിടുന്ന മായാവതിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് ഈ നീക്കം. സമാജ്‌വാദി പാര്‍ട്ടിയിലെയും ഒരംഗം കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എട്ട് സീറ്റുകളില്‍ എട്ടെണ്ണത്തിലും ബിജെപി വിജയം ഉറപ്പിച്ചിട്ടുണ്ട്. ഒന്‍പതാമത്തെ സീറ്റിലും ബിജെപി വിജയിക്കാനാണ് സാധ്യത.

47 എം.പിമാരാണ് സമാജ് വാദി പാര്‍ട്ടിക്ക് യുപിയിലുള്ളത്. ജയാ ബച്ചനാണ് അവരുടെ സ്ഥാനാര്‍ത്ഥി. അധികം വരുന്ന പത്തുപേരുടെ പിന്തുണ ബിഎസ്പി സ്ഥാനാര്‍ത്ഥി ബി.ആര്‍. അംബേദ്കറിന് നല്‍കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. ബിഎസ്പിക്ക് 19 എം.എല്‍.എമാരാണ് ഉള്ളത്. കോണ്‍ഗ്രസ്സിന്റെ 7 അംഗങ്ങളും ബിഎസ്പിക്ക് വോട്ട് ചെയ്തിട്ടുണ്ട്.  

ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (5), കര്‍ണാടക (4), തെലങ്കാന (3), ജാര്‍ഖണ്ഡ് (2), ഛത്തീസ്ഗഢ് (1) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും പുരോഗമിക്കുകയാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.