ഷിംല : സുഖമില്ലാതായതിനെ തുടര്‍ന്ന് ഷിംലയില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ദല്‍ഹിയില്‍ ചികിത്സക്കുകൊണ്ടുപോയി. പ്രിയങ്ക, റോബര്‍ട്ട് വാദ്ര എന്നിവര്‍ക്കൊപ്പം ഷിംലയിലെത്തിയ സോണിയക്ക് വ്യാഴാഴ്ച രാത്രി പെട്ടെന്ന് ശ്വാസം മുട്ടലുണ്ടായി. കടുത്ത പനിയും അനുഭവപ്പെട്ടു. തുടര്‍ന്ന് അപ്പോള്‍ത്തന്നെ ചണ്ഡീഗഢിലെത്തിച്ച് രാത്രി തങ്ങിയശേഷം ഇന്ന് രാവിലെ ദല്‍ഹിക്കു പോയി. പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.
എഴുപതു വയസു പിന്നിട്ട സോണിയയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയുണ്ട്. കഴിഞ്ഞ വര്‍ഷം മെയ്മാസവും ഒക്ടോബറിലും ആശുപത്രിയിലായിരുന്നു. 2016 ല്‍ തോളെല്ലിന് ശസ്ത്രക്രിയയും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: