കുരങ്ങിണി കാട്ടുതീ ദുരന്തം: രണ്ട് മരണം കൂടി

Friday 23 March 2018 2:02 pm IST
ശരീരത്തില്‍ പകുതിയോളം പൊള്ളലേറ്റ നിലയില്‍ ഇരുവരും ചികിത്സയിലായിരുന്നു. മധുരയിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ദുരന്തത്തില്‍ പരിക്കേറ്റ് ഗംഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി ജയശ്രീ (32) വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേര്‍ കൂടി മരിച്ചത്.
"undefined"

കോയമ്പത്തൂര്‍: കുരങ്ങിണി കാട്ടുതീ ദുരനന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. ഇന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. തഞ്ചാവൂര്‍ സ്വദേശിനി സായ് വസുമതി (26), നിവ്യ നികുറുതി (24) എന്നിവരാണ് ഇന്ന് മരിച്ചത്. 

ശരീരത്തില്‍ പകുതിയോളം പൊള്ളലേറ്റ നിലയില്‍ ഇരുവരും ചികിത്സയിലായിരുന്നു. മധുരയിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ദുരന്തത്തില്‍ പരിക്കേറ്റ് ഗംഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി ജയശ്രീ (32) വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേര്‍ കൂടി മരിച്ചത്.

അതേസമയം കുരങ്ങിണി കാട്ടുതീ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച അതുല്യ മിശ്ര കമ്മീഷന്‍ വ്യാഴാഴ്ച കുരങ്ങിണിയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.