ഫാറൂഖ് കോളെജ് അധ്യാപകനെതിരെ കേസെടുത്ത പോലീസിനെതിരെ റാലിക്ക് ആഹ്വാനം

Friday 23 March 2018 3:49 pm IST
"undefined"

മലപ്പുറം: കോഴിക്കോട് ഫാറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അപമാനിച്ച് 'വത്തയ്ക്ക പ്രസംഗം' നടത്തിയ  അധ്യാപകനെതിരെ കേസെടുത്ത കേരള പോലീസിനെതിരെ റാലിക്ക് ആഹ്വാനം ചെയ്ത് എസ്‌വൈഎസ് നേതാവായ നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം കേസെടുത്ത കൊടുവള്ളി പോലീസ് നിലപാടില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലി നടത്തുമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും അസറ് നിസ്‌കരിക്കാന്‍ കൊടുവള്ളി സിറാജ് പള്ളിയില്‍ എത്തിച്ചേരണമെന്നുമാണ് അഭ്യര്‍ത്ഥന. 

കോളജ് വിദ്യാര്‍ത്ഥികളെ വത്തക്കയോട് ഉപമിച്ച്‌ അപമാനിച്ചു എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ജൗഹറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കൊടുവള്ളിയില്‍ എസ്‌വൈഎസ് പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.