ജിഷ്ണു സ്മാരകം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Friday 23 March 2018 5:28 pm IST
പാമ്പാടി നെഹ്‌റു കോളജിന് സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചു നീക്കാനുള്ള തൃശൂര്‍ ആര്‍ഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്
"undefined"

കൊച്ചി:  പാമ്പാടി നെഹ്‌റു കോളജിന് സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചു നീക്കാനുള്ള തൃശൂര്‍ ആര്‍ഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്  ഉത്തരവ്. 

നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് സമരങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് കോളജിന്റെ പിന്നിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിനോടു ചേര്‍ന്ന് ജിഷ്ണുവിന് സ്മാരകമൊരുക്കിയത്. 

പാമ്പാടി - പെരിങ്ങോട്ടുകുറിശ്ശി റോഡിനോടു തൊട്ടുചേര്‍ന്നുള്ള സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ച് ഹര്‍ജിക്കാരന്‍ ആര്‍ഡിഒ യ്ക്ക് പരാതി നല്‍കിയിരുന്നു.  ആര്‍ഡിഒ സ്മാരകം നീക്കാന്‍ പഴയന്നൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതു പാലിച്ചില്ലെന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.