ഫ്രാന്‍സില്‍ ഭീകരാക്രമണം; നിരവധിപ്പേരെ ബന്ദികളാക്കി

Friday 23 March 2018 5:40 pm IST
"undefined"

പാരീസ്:  ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ഫ്രാന്‍സിന്റെ തെക്കന്‍ പ്രവിശ്യയിലെ കര്‍ക്കസണ്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. നിരവധിപ്പേരെ ഭീകരര്‍ ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അക്രമിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. സംഭവം ഭീകരാക്രമണമാണെന്നു സര്‍ക്കാരും സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രി സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെ വിശദീകരണം തേടിയിട്ടുണ്ട്.. മേഖലയിലെ മേയറാണ് ബന്ദികളെല്ലാം മോചിപ്പിക്കപ്പെട്ടെന്ന് അറിയിച്ചത്. പോലീസും സുരക്ഷാസേനയും സൂപ്പര്‍മാര്‍ക്കറ്റ് വളഞ്ഞിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.