ഭീകരത മാത്രമല്ല, ദാവൂദും ഡി കമ്പനിയും മയക്കുമരുന്ന് വ്യാപാരത്തിലും സജീവം: യുഎസ്

Friday 23 March 2018 5:51 pm IST
"undefined"

വാഷിങ്ടണ്‍ : ഭീകര സംഘത്തലവന്‍ ദാവൂദ് ഇബ്രാഹിമും പ്രവര്‍ത്തന സംഘമായ ഡി കമ്പനിയും അവരുടെ മേഖല വൈവിദ്ധ്യവല്‍ക്കരിച്ചതായി അമേരിക്ക.  ഭീകരപവര്‍ത്തനങ്ങള്‍ക്ക് പുറമേ, മയക്കുമരുന്നു വ്യാപാരം, വ്യാജ ഡിവിഡി കച്ചവടം തുടങ്ങിയ മേഖലകളില്‍ നിയമവിരുദ്ധ പ്രവൃത്തികളില്‍ സക്രിയരാണെന്ന് യുഎസ് നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. മെക്‌സിക്കന്‍ മയക്കുമരുന്ന് കടത്ത് സംഘന പോലെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. 

കറാച്ചിയെ മയക്കുമരുന്ന് കടത്തലിന്റേയും കുറ്റകൃത്യങ്ങളുടേയും കേന്ദ്രമാക്കി ഇവര്‍ മാറ്റിയിട്ടുണ്ടെന്ന് സ്‌കാര്‍ സ്‌കൂള്‍ ഓഫ് പോളിസ് ആന്‍ഡ് ഗവണ്‍മെന്റ് പ്രൊഫസര്‍ ഡോ. ലൂയിസ് ഷെല്ലി യുഎസ് നിയമ നിര്‍മാതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. 

ഇതുപ്രകാരം മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘടന പോലെ കള്ളപ്പണം, ആയുധക്കടത്ത്, വ്യാജ ഡിവിഡി കടത്തല്‍ തുടങ്ങിയവയാണ് ഡി കമ്പനിയുടേയും മുഖ്യ പ്രവര്‍ത്തനങ്ങള്‍. വിവിധ രാജ്യങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവര്‍ മുഖ്യമായും പണം എത്തിച്ച് നല്‍കുന്നത്.

ദാവൂദ് കറാച്ചിയിലുണ്ടെന്ന് ഇന്ത്യന്‍ രഹസ്യ വിവര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.