അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നു

Friday 23 March 2018 6:26 pm IST
"undefined"

വഡോദര : അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നു.തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.അമര്‍നാഥ് യാത്ര സംഘടിപ്പിക്കുന്ന ടൂര്‍ബസ് ഓപ്പറേറ്റര്‍മാരോട് ഗുജറാത്തിലെ ആഭ്യന്തര വകുപ്പ് ഇക്കാര്യം പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.തീര്‍ത്ഥാടകരുടെ സുരക്ഷാ കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ച ഉപദേശക സമിതിയാണ്.

നിര്‍ദേശങ്ങള്‍ എട്ടുമാസത്തിനുള്ളില്‍ പാലിക്കപ്പെട്ടിരിക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.അല്ലാത്തപക്ഷം തീര്‍ത്ഥാടനത്തിന് അനുമതി നിഷേധിക്കും.ഓരോ വര്‍ഷവും പതിനായിരത്തില്‍ പരം തീര്‍ത്ഥാടകരാണ് അമര്‍നാഥിലെത്തുന്നത്.ഇവരുടെ സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.

ഗുജറാത്തില്‍ നിന്നുള്ള ഏഴു തീര്‍ത്ഥാടകര്‍ അമര്‍നാഥ് യാത്രയ്ക്കിടെ ജമ്മുകശ്മീരിലെ ആനന്ദ്നാഗില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.