വത്തയ്ക്കാ പരാമര്‍ശം : അധ്യാപകനെ പിന്തുണച്ച് മുസ്ലിം സംഘടനകള്‍

Friday 23 March 2018 7:01 pm IST
പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ വത്തയ്ക്കാ പരാമര്‍ശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകനെ പിന്തുണച്ച് മുസ്ലിം സംഘടനകള്‍ .
"undefined"

കോഴിക്കോട് : പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ വത്തയ്ക്കാ പരാമര്‍ശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകനെ പിന്തുണച്ച് മുസ്ലിം സംഘടനകള്‍ . അദ്ധ്യാപകന്‍ ജൗഹര്‍  മുനവ്വീറിനെതിരെ കേസെടുത്തതില്‍  പ്രതിഷേധിച്ചാണ് മുസ്ലിം ലീഗും സമസ്തയും ഉള്‍പ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകള്‍ പ്രകടനം നടത്തിയത്. 

മത ഉദ്ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ എടുത്ത് ദുഷ്പ്രചാരണം നടത്തുകയാണെന്നും അധ്യപകനെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മുസ്ലിം യൂത്ത് ലീഗിക്കെ നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

താനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച  ജൗഹര്‍ മുനവ്വീറിനെതിരെ അതേ കോളേജിലെ വിദ്യാര്‍ഥിനി അമൃത മേത്തറാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. പരാതിയില്‍ കൊടുവള്ളി പോലീസാണ് കേസെടുത്തത്. അധ്യാപകനെതിരെ കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റിന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും കൊടുവള്ളി പോലീസ് പറഞ്ഞു. അദ്ധ്യാപകനെതിരെ കോളേജിനകത്തും പുറത്തും സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.