ഐസിഎസ്ഇ ചോദ്യപ്പേപ്പര്‍ ഇനി കൗണ്‍സില്‍ തയാറാക്കും

Friday 23 March 2018 7:27 pm IST
"undefined"

ന്യൂദല്‍ഹി: ഐസിഎസ്ഇ സിലബസില്‍ ഒമ്പത്, 11 ക്ലാസുകളിലെ ചോദ്യപ്പേപ്പറുകള്‍ ഈ അദ്ധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് പകരം കൗണ്‍സില്‍ തയാറാക്കും. നിലവില്‍ അതത് സ്‌കൂളുകള്‍ക്കായിരുന്ന ചോദ്യം തയാറാക്കാന്‍ അധികാരം.

കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് തയാറാക്കുന്ന ചോദ്യപ്പേപ്പര്‍ വഴി രാജ്യത്തും പുറത്തും പരീക്ഷയ്ക്ക് തുല്യനിലവാരം വരുത്തുകയാണ് ലക്ഷ്യമെന്ന് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവും സെക്രട്ടറിയുമായ ഗെറി ആരത്തൂണ്‍ പറഞ്ഞു. 

ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എഡ്യൂക്കേഷന്‍, ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ എന്നീ മൂന്നു പരീക്ഷകളാണ് കൗണ്‍സില്‍ നടത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.