ദേശീയപാത സ്ഥലമെടുപ്പ്: വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

Friday 23 March 2018 7:30 pm IST


ആലപ്പുഴ: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രത്യക്ഷ സമരത്തിലേക്ക്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും നിവേദം നല്‍കിയിട്ടും ചര്‍ച്ചയ്ക്കുപോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ചെയ്യുന്നതെന്ന് ജില്ലാ പ്രസിഡന്റ് രാജു അപ്‌സരയും ജന. സെക്രട്ടറി വി. സബില്‍രാജും പത്രസമ്മേളനത്തില്‍ അറിയിച്ചു.
 കഴക്കൂട്ടം മുതല്‍ തുറവൂര്‍ വരെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഇല്ലാതാകുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം ആറായിരത്തോളം കടകള്‍ ഒഴിപ്പിക്കപ്പെടും. സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ച് 27ന് വൈകിട്ട് 3ന് ആലപ്പുഴ ജൂവല്‍ ഹാളില്‍ സമരപ്രഖ്യാപന കണ്‍ വന്‍ഷന്‍ നടക്കും. സംസ്ഥാന ജന. സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യും.
 റോഡു വികസനത്തിന് സംഘടന എതിരല്ലെന്നും എന്നാല്‍ വ്യാപാരികളെ പുനരധിവസിപ്പിക്കാതെയുള്ള നടപടികളെഅംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റുമാരായ കെ.എസ്. മുഹമ്മദ്, സജു പാര്‍ത്ഥസാരഥി, പ്രതാപന്‍ സൂര്യാലയം, ആര്‍. സുബാഷ്, സെക്രട്ടറി മുജീബ് റഹ്മാന്‍, സുനീര്‍ ഇസ്മയില്‍, നസീര്‍ പുന്നക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.