എടത്വ: ഷോജിയുടെ ജീവന് നിലനിര്‍ത്താന്‍ എടത്വ ഗ്രാമ പഞ്ചായത്തും നിവാസികളും ഇന്ന് കൈകോര്‍ക്കും. ആറ് മണിക്കൂര്‍ കൊണ്ട് 19 ലക്ഷം രൂപ സ്വരൂപിക്കാനാണ് പദ്ധതിയിട്ടിയിരിക്കുന്നത്.
കരള്‍ രോഗം മൂലം കഷ്ടതയനുഭവിക്കുന്ന എടത്വ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മീനത്തേരില്‍ മാത്തന് ജോസഫിന്റെ മകന് ഷോജിമോന് എം. ജോസഫിന്റെ (44) ജീവന് രക്ഷിക്കാനാണ് എടത്വ ഗ്രാമം ഒന്നിക്കുന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമുള്ള ഷോജിക്ക് ഇത്രയും ചിലവേറിയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും തുടര്‍ചികിത്സയും സ്വപ്നം മാത്രമാണ്.
ഷോജി ജീവന് രക്ഷാസമിതിയുടെ വാര്‍ഡ്തല പ്രവര്‍ത്തകര്‍ നാളെ രാവിലെ ഒന്‍പത് മണി മുതല്‍ മൂന്ന് മണി വരെ എടത്വ ഗ്രാമപഞ്ചായത്ത് ഒന്ന് മുതല്‍ 15 വരെയുള്ള വാര്‍ഡുകളിലായിട്ടാണ് തുക സ്വരൂപിക്കാന്‍ ഇറങ്ങുന്നത്. ഷോജിയുടെ പേരില്‍ എടത്വ ഗ്രാമ പഞ്ചയാത്ത് എടത്വ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 0531053000009384. ഐഎഫ്എസ്സി കോഡ്: ടകആഘ0000531
പ്രതികരിക്കാൻ ഇവിടെ എഴുതുക: