സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സ്ഥലം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Saturday 24 March 2018 2:00 am IST

 

തിരുവനന്തപുരം: വള്ളക്കടവില്‍ പുതിയ പാലത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. റവന്യൂസെക്രട്ടറിയും തിരുവനന്തപുരം കളക്ടറും പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു. പാലത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ നിരാലംബരാകുന്നവര്‍ക്ക് പകരം സ്ഥലം അനുവദിക്കണം. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കണം. സ്ഥലം ഏറ്റെടുക്കല്‍ നടപടി അടിയന്തരമായി നടത്താന്‍ സര്‍ക്കാര്‍ തല ഹൈലെവല്‍ കമ്മിറ്റി തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗംറഹീം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.