കുടിനീരുമായി അരൂര്‍ ദേശം കൂട്ടായ്മ

Saturday 24 March 2018 1:36 am IST


അരൂര്‍: വേനല്‍ കടുക്കാന്‍ തുടങ്ങിയതോടെ കുടിനീരുമായി അരൂര്‍ ദേശം കൂട്ടായ്മ. അരൂര്‍ ക്ഷേത്രം കവലയിലെ ബസ്സ് സ്റ്റോപ്പിലാണ് കൂട്ടായ്മ അംഗങ്ങള്‍ കര്‍മ്മനിരതരായത്. ഒരാഴ്ചയായി ബസ്സ് സ്റ്റോപ്പിലും  അതുവഴി എത്തുന്നവര്‍ക്കും വിവിധയിനം ദാഹശമനികളാണ് വിതരണം ചെയ്യുന്നത്. കുലുക്കി സര്‍ബത്ത്, തണ്ണിമത്തന്‍ ജൂസ്, നാരങ്ങാവെള്ളം തുടങ്ങി നിരവധിയിനം പാനീയങ്ങളാണ് നല്‍കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തന സമയം. കൂട്ടായ്മയില്‍ നിന്നുള്ള പിരിവും സമൂഹത്തിലെ സുമനസ്സുകളുടെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാക്കും. ആയിരത്തോളം പേരടങ്ങുന്നതാണ് ഈ കൂട്ടായ്മ. ജലം അമൂല്യമാണ് അത് സംരക്ഷിക്കപ്പെടേണ്ടത് നാടിനാവശ്യമാണ്. അരൂര്‍ എരിയകുളം പോലുള്ള ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടണം. ഏത് ആവശ്യത്തിനാണങ്കിലും അത് ഇല്ലാതാക്കരുതെന്ന് അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.