അതിനും ബിജെപി വേണ്ടി വന്നു; ത്രിപുര നിയമസഭയില്‍ ആദ്യമായി ദേശീയ ഗാനം

Friday 23 March 2018 7:48 pm IST
കാല്‍നൂറ്റാണ്ട് സിപിഎം അടക്കി ഭരിച്ച ത്രിപുര നിയമസഭയില്‍ ആദ്യമായി ദേശീയഗാനം മുഴങ്ങി. പുതിയ ബിജെപി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലാണ് ദേശീയഗാനം ആലപിക്കപ്പെട്ടത്. സ്പീക്കര്‍ രേബതി മോഹന്‍ ദാസിന്റെ തെരഞ്ഞെടുപ്പോടെയാണ് സഭ ആരംഭിച്ചത്
"undefined"

ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ട് സിപിഎം അടക്കി ഭരിച്ച ത്രിപുര നിയമസഭയില്‍ ആദ്യമായി ദേശീയഗാനം മുഴങ്ങി. പുതിയ ബിജെപി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലാണ് ദേശീയഗാനം ആലപിക്കപ്പെട്ടത്. സ്പീക്കര്‍ രേബതി മോഹന്‍ ദാസിന്റെ തെരഞ്ഞെടുപ്പോടെയാണ് സഭ ആരംഭിച്ചത്. രാവിലെ 11ന് സഭ ചേര്‍ന്നയുടന്‍ പ്രോടേം സ്പീക്കര്‍ രത്തന്‍ ചക്രബര്‍ത്തി തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. ഈ സമയത്താണ് ദേശീയഗാനം ആലപിച്ചത്.

മുഖ്മന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും പത്രപ്രവര്‍ത്തകരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു. എല്ലാ ദിവസവും ദേശീയഗാനം കേള്‍പ്പിക്കുന്നത് പരിഗണിക്കുമെന്ന് നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാര്‍ പറഞ്ഞു. എന്നാല്‍ സിപിഎം പരാതിയുമായി രംഗത്തെത്തി. തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് സിപിഎം എംപി ബാദല്‍ ചൗധരി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.