ഭഗത് സിങ്ങിനും രാജ്ഗുരുവിനും പ്രധാനമന്ത്രിയുടെ ആദരവ്
ന്യൂദല്‍ഹി: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി ബലിദാനികളായ ധീര ദേശാഭിമാനികള്‍ക്ക് പ്രധാനമന്തി നരേന്ദ്ര മോദിയുടെ ആദരവ്. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നവര്‍ക്കാണ് ബലിദാന ദിനമായ ഇന്നലെ പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചത്.
ലാഹോര്‍ ഗൂഢാലോചനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഭഗത് സിങ്, സുഖ്ദേവ്, രാജ് ഗുരു എന്നിവരെ തൂക്കിലേറ്റിയ ദിവസമായിരുന്നു ഇന്നലെ. മൂവരുടെയും ജന്മദശം നമ്മുടെ നാടായതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും, യൗവനത്തില്‍ തന്നെ ഇവര്‍ തങ്ങളുടെ ജീവന് നാടിനായ് സമര്‍പ്പിച്ചതിനാല്‍ ഒരു ജനതയ്ക്ക് സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ കഴിഞ്ഞുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഒപ്പം രാഷ്ട്രസേവകനും കര്മോന്മുഖനുമായ റാം മനോഹര്‍ ലോഹ്യയുടെ ജന്മവാര്ഷികദിനത്തെയും പ്രധാനമന്ത്രി ഓര്‍മ്മിച്ചു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.