ഫാക്ട് ഓഫീസേഴ്‌സ് സംഘ് നിവേദനം നല്‍കി

Saturday 24 March 2018 3:10 am IST
"undefined"

ന്യൂദല്‍ഹി: ഫാക്ടിന് (ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്)കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പയും അതിന്റെ പലിശയും ഉള്‍പ്പെടെയുള്ള 1774 കോടി രൂപ ഓഹരി മൂലധനമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഫാക്ട് ഓഫീസേഴ്‌സ് സംഘ് കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. 

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഫാക്ട് ഓഫീസേഴ്‌സ് സംഘ് സെക്രട്ടറി കെ.വി. ശിവപ്രസാദ്, എ.പി. ബിബിദ് എന്നിവര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, രാസവളം വകുപ്പ് മന്ത്രി അനന്തകുമാര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. സ്ഥലവില്‍പ്പനയില്‍ ലഭിക്കുന്ന 1350 കോടി രൂപ ഫാക്ട് പുനരുദ്ധാരണത്തിന് ഉപയോഗിക്കുക, ഉദ്യോഗമണ്ഡലില്‍ യൂറിയ പ്ലാന്റ് സ്ഥാപിക്കുക തുടങ്ങിയവയും നിവേദനത്തില്‍ ഉന്നയിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.